72

91 20 17
                                    

" നിസാരമെന്നു കരുതി
നിങ്ങൾ കൊടുത്ത
ഒരു പുഞ്ചിരിയിലോ,
ഒരു നല്ലവാക്കിലോ,
നിങ്ങളും എവിടെയോ
ഓർമ്മിക്കപ്പെടുന്നുണ്ടാവും..!!"

- റോസ് മരിയ തോമസ്

_______________________________________

ജവാദ് വസ്ത്രം മാറ്റി മുറ്റത്തേക്കിറങ്ങുമ്പോൾ സമീർ കാർ സ്റ്റാർട്ട് ചെയ്ത് അവനെ കാത്തിരിക്കുകയായിരുന്നു. പതിവിന് വിപരീതമായി അവൻ അന്ന് യൂണിഫോമിലല്ലായിരുന്നു. ജവാദ് ചിരിയോടെ കോ ഡ്രൈവർ സീറ്റിലേക്ക് കയറിയിരുന്നതും സമീർ വണ്ടിയെടുത്തു.

" ഞങ്ങൾ പോയിവരാം.."

സിറ്റൗട്ടിലിരിക്കുന്ന ദേവനോടും ജമാലിനോടും ജവാദ് ഉറക്കെ വിളിച്ചുപറയുമ്പോൾ കാർ ഗേറ്റ് കടന്ന് റോഡിലേക്കിറങ്ങിയിരുന്നു. തലേദിവസം സമീറിന്റെ ഫോൺ തന്നെ തേടിയെത്തിയപ്പോൾ നടാഷയെയും ജയിനെയും കുറിച്ചെന്തെങ്കിലും പറയാനായിരിക്കുമെന്നാണ് ജവാദ് കരുതിയിരുന്നത്. പക്ഷേ, സമീർ പറഞ്ഞതുകേട്ട് അവൻ ശരിക്കും അമ്പരന്നുപോയിരുന്നു.

" അല്ല.. നീയും നിന്റെ കോൺസ്റ്റബിൾമാരും കൂടെ പോകേണ്ടിടത്തേക്ക് എന്നെ വിളിച്ചോണ്ട് പോണതെന്തിനാടാ..?!"

ചിരിയോടെ ജവാദ് സമീറിനെ നോക്കി പുരികമുയർത്തിയതും മറുപടിയായി സമീറും ഒന്ന് ചിരിച്ചു.

" ഇത് നമ്മളെ ബാധിക്ക്ണ വിഷയായതോണ്ട്.. നീ ഐശൂനെ കെട്ടാൻ പോക്ണവനാ.. ഞാനവൾടെ ഫ്രന്റും.. ഇവിടത്തെ സ്റ്റേഷനിലെ എസ് ഐയും.. അപ്പോ ഐശൂന്റെ ബെസ്റ്റ്ഫ്രണ്ടായ അർച്ചനക്ക് എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാൻ പോകേണ്ടത് നമ്മൾ തന്നാ.."

" അതോക്കെ.. പക്ഷേ.. ആ അൻസീടെ വീട്ടിലേക്കെന്തിനാ പോകുന്നേ.. നമുക്ക് അച്ചുവിന്റെ വീട്ടിലേക്ക് പോയാപോരേ..?!"

ജവാദ് സമീറിനെ നോക്കി നെറ്റിചുളിച്ചു.

" പോര.. രണ്ടുദിവസം മുമ്പ് അർച്ചനയുടെ സൂയിസൈഡിനെ സംബന്ധിച്ചുള്ള കേസ്ഫയൽ അപ്രതീക്ഷിതമായിട്ട് എന്റെ കൈയ്യിൽ കിട്ടിയിര്ന്നു.. അന്നത് വിശദമായിട്ട് വായിച്ചപ്പോ എനിക്ക് സംശയം തോന്നിയ ചില കാര്യങ്ങളുണ്ട്.. അത് വെച്ചൊന്ന് ഡീപായിട്ട് അന്വേഷിച്ചപ്പോ അർച്ചനയുടെ സൂയിസൈഡുമായിട്ട് അൻസിയുടെ സഹോദരന് ബന്ധമുണ്ട്.. പക്ഷേ.. അയാളെകുറിച്ച് അവളുടെ മരണത്തിനുശേഷം ഒരു വിവരവുമില്ല.."

കനൽപഥം Where stories live. Discover now