37

182 21 38
                                    


" ഒരാളുടെ
സേവനങ്ങൾക്ക്
മറ്റൊരാൾ നൽകുന്ന
പ്രതിഫലമല്ല സ്നേഹം.
അത് ഒരാൾ മറ്റേയാളിൽ
കണ്ടെത്തുന്ന
പൂർണ്ണതയാണ്..!"

- കെ ആർ മീര

__________________________________

" ഈ ജ്യൂസിൽ നിന്നുതന്നെയാവും ഫാസിലിന് പോയ്സൺ ഏറ്റത്.."

ഫാസിലിന്റെ മേശപ്പുറത്തുള്ള ജ്യൂസ്ഗ്ലാസ് കർച്ചീഫുപയോഗിച്ച് കൈയ്യിലെടുത്ത് സൂക്ഷ്മമായി നോക്കുന്ന സമീറിനെ നോക്കികൊണ്ട് ജവാദ് ചുമരിൽ ചാരിനിന്ന് കൈകൾ രണ്ടും നെഞ്ചിൽ പിണച്ചുക്കെട്ടി.

" അവനോട് ഒന്ന് കുടിച്ചുനോക്കാൻ പറ.. എന്നാലൊറപ്പിക്കാലോ അതീന്ന് തന്നാണെന്ന്..."

അവ

ന്റെ തൊട്ടടുത്തു നിന്നിരുന്ന ഹാഫി അവനോട് അടക്കംപറഞ്ഞതും ജവാദവനെയൊന്ന് രൂക്ഷമായി നോക്കി. ഇവന് കോമഡി പറയാൻ കണ്ട നേരം..!!

അവ

ന്റെ നോട്ടം കണ്ട് ഹാഫി ഒന്ന് ചുമലുകൂച്ചിയിട്ട് സമീറിനു നേരെ തിരിഞ്ഞതും റൂമിനു പുറത്തുനിന്നും ഒരു കോൺസ്റ്റബിൾ ഫോണുമായി അകത്തേക്ക് വന്നു.

" സാർ.."

ജ്യൂസ്ഗ്ലാസിൽ നിന്നും കണ്ണെടുത്ത് സമീർ അയാളെ നോക്കി.

" എന്താ അനീസ്.. ഫോറെൻസികിനെ വിവരമറിയിച്ചില്ലേ..? "

" യെസ് സർ.. പക്ഷേ, റീത്ത മാഡത്തിന് വരാൻ കുറച്ചു ബുദ്ധിമുട്ടുണ്ടെന്ന്.."

കോൺസ്റ്റബിൾ അനീസ് ഫോൺ സമീറിനു നേരെ നീട്ടിയതും സമീർ ഫോൺ ചെവിയോട് ചേർത്തു.

" ആ.. റീത്ത പറയൂ.."

സമീറിന്റെ മുഖത്തെ ഭാവമാറ്റങ്ങൾ ശ്രദ്ധിക്കുന്നതിനിടയിൽ ഹാഫിയും കാർത്തിയും റോബിയെ പാളിനോക്കുന്നത് ജവാദ് കണ്ടു.

" ഓ.."

ഫോണിൽ കൈചേർത്ത് വെച്ച് സമീർ ജവാദിന്റെ മുഖത്തേക്ക് നോക്കി.

കനൽപഥം Where stories live. Discover now