63

107 15 28
                                    


" ആകസ്മികമായി
ആരേയും നിങ്ങൾ
കണ്ടുമുട്ടാറില്ല,
അവിടെ എന്തെങ്കിലും
കാരണം ഉണ്ടായിരിക്കും
ഒന്നുകിൽ ഒരു പാഠം
അല്ലെങ്കിൽ
ഒരു അനുഗ്രഹം..!!"

- ബുദ്ധൻ

__________________________________

ഇരമ്പലോടെ ഓടിവന്ന് കരയെപുണർന്ന് തിരികെപ്പോകുന്ന തിരകളിലേക്ക് കണ്ണുനട്ടിരിക്കുകയായിരുന്നു ഐശു. അവൾക്കിരുവശവുമിരുന്ന അനുവും റീത്തയും കാര്യമറിയാതെ പരസ്പരം നോക്കി. ബീച്ചിന്റെ ആളൊഴിഞ്ഞ ഭാഗത്തെ ബെഞ്ചിലിരിക്കുകയായിരുന്നു മൂവരും. കടൽക്കാറ്റ് അവർക്ക് ചുറ്റിലും ഓടികളിച്ചുകൊണ്ടിരുന്നു.

ഉച്ചയോടെയാണ് റീത്തയ്ക്ക് ഐശുവിന്റെ ഫോൺ വന്നത്. സംസാരിക്കാനുണ്ടെന്നും വൈകീട്ട് ബീച്ചിലേക്ക് വരണമെന്നും പറഞ്ഞതും റീത്ത വരാമെന്ന് സമ്മതം പറയുകയും ചെയ്തു. ലാബിൽ നിന്ന് തന്നെ കൂട്ടികൊണ്ടുപോകാൻ വന്ന റിക്കിയോടൊപ്പം റീത്ത ബീച്ചിലെത്തിയതും ഐശുവിനെ വിളിക്കാനായി ഫോൺ കൈയ്യിലെടുത്തിരുന്നു. താൻ വിളിക്കുമ്പോൾ വന്നാൽമതിയെന്ന് പറഞ്ഞ് റിക്കിയെ പറഞ്ഞയച്ച് ഐശു പറഞ്ഞിടത്തേക്ക് നടക്കുമ്പോൾ എന്താണ് ഐശുവിന് പറയാനുണ്ടാവുകയെന്ന് റീത്തയ്ക്ക് ഒരൂഹവുമില്ലായിരുന്നു. അവിടെയെത്തുമ്പോൾ  ഐശുവിനൊപ്പം അവളെക്കാത്ത് മറ്റൊരു പെൺകുട്ടി കൂടിയുണ്ടായിരുന്നു.

സ്കൂൾ വിട്ട് ഓഫീസിൽനിന്നിറങ്ങിയയുടനെ ഐശു പറഞ്ഞതനുസരിച്ച് കൂടെ വന്നതായിരുന്നു അനു. അനുവിനെയും റീത്തയെയും പരസ്പരം പരിചയപ്പെടുത്തികൊടുത്ത് അവരെ സംസാരിക്കാൻ വിട്ട് ഐശു കടലിലേക്ക് നോക്കിയിരുന്നു. നിമിഷങ്ങൾക്ക് ശേഷമാണ് ഐശു തങ്ങളുടെ സംസാരം ശ്രദ്ധിക്കുന്നുപോലുമില്ലെന്ന് ഇരുവരും തിരിച്ചറിഞ്ഞത്. കടലിലേക്ക് കണ്ണുനട്ടിരിക്കുന്ന പെണ്ണ് തങ്ങളിൽ നിന്നൊരുപാട് ദൂരെയാണെന്നറിയാൻ അവർക്കവളുടെ മുഖത്തേക്ക് നോക്കിയാൽ മാത്രം മതിയായിരുന്നു. ഐശുവിന്റെ ഇടതുവശത്ത് വന്നിരുന്ന് അനു അവളുടെ ചുമലിൽ കൈവെച്ചു.

കനൽപഥം Where stories live. Discover now