10

211 26 4
                                    


" ഒന്നുമല്ലെന്ന്
തോന്നുമ്പോൾ
കണ്ണാടിക്കുമുമ്പിൽ
നിവർന്നുനിന്ന് ചോദിക്കുക,
ഇതുവരെയെത്തിയത്
എല്ലാമുണ്ടായിരുന്നിട്ടാണോ..?"

- ഷബീർ ദേശമംഗലം

__________________________________

ഇസ്മത്ത്. ആ പേരായിരുന്നു ജവാദിന്റെ മനസ്സ് നിറയെ. വീട്ടിൽ വന്ന് കയറിയപ്പോഴും കണ്ണിൽ നിന്ന് അവളുടെ മുഖം മായുന്നില്ല. പണ്ടെന്നോ കണ്ട് മറന്ന മുഖം. അവളുടെ ആ കലിപ്പും കോമഡിയുമൊക്കെ ആദ്യം കണ്ടപ്പോൾ തന്നെ മനസ്സിലേക്ക് കയറിയതാണ്. അവൾ അഹമ്മദങ്കിളിന്റെ മകളാണെന്നറിഞ്ഞപ്പോൾ എന്തോ അത്ഭുതമായിരുന്നു.

വീട്ടിലെത്തിയപ്പോൾ എല്ലാവരും മുറ്റത്തുതന്നെയുണ്ട്. എല്ലാം അടുക്കിപെറുക്കി വണ്ടിയിൽ കയറ്റുകയാണ്. ജവാദിനെ കണ്ടതും വല്ലിപ്പ അവന്റെ അടുത്തേക്ക് വന്നു.

" യ്യെവിടായിരുന്നു ജവാദേ..? ഓളെറങ്ങാൻ നേരത്ത് തന്നെ അന്നെ കാണാണ്ടായീണല്ലൊ...? "

ഒരു മിനിറ്റ് ജവാദ് വല്ലിപ്പാന്റെ മുഖത്തേക്ക് തന്നെ നോക്കിനിന്നു. മനസ്സപ്പോഴും വല്ലിപ്പ പറഞ്ഞത് പ്രോസസ്സ് ചെയ്തെടുക്കുന്നേ ഉണ്ടായിരുന്നുള്ളൂ.

" അത്... അത്യാവശ്യായിട്ട് ഒരാളെ കാണേണ്ടിയിരുന്നു.. ഞാൻ നദൂനോട് പറഞ്ഞിട്ടാ പോയത്.."

വല്ലിപ്പ ബാക്കിപറയാൻ വന്നപ്പൊഴേക്കും ഷാനു അവരുടെയടുത്തേക്ക് വന്നു.

" എന്തായാലും നാളെ ഞങ്ങൾ അങ്ങോട്ടു പോവ്വല്ലൊ.. അത് വിട്ടേക്കി.. വാദി.. യ്യി ആ ചെയറൊക്കെ ഒന്നെടുത്തു വണ്ടിയിൽ കയറ്റ്.."

കേട്ടപാതി അവൻ ഒന്ന് മൂളിയിട്ട് നേരെ ടേബിളിനടുത്തേക്ക് നടന്നു. ഇസയുടെ മുഖമായിരുന്നു അവന്റെ മനസ്സിൽ. അവൾ പറഞ്ഞ ഓരോന്നും ആലോചിച്ചുകൊണ്ട് അവൻ ടേബിൾടോപ്പെടുത്ത് ഉയർത്താൻ നോക്കി. പെട്ടെന്ന് ഷാദിയവനെ പിറകിൽ നിന്നും വിളിച്ചു.

" വാദിക്കാക്കാ.."

തിരിഞ്ഞുനോക്കിയപ്പോൾ അവനും ഹാഫിയും അവനെ തന്നെ നോക്കിനിൽക്കുകയാണ്.

കനൽപഥം Where stories live. Discover now