53

95 10 5
                                    

NB : 53, 54 ഭാഗങ്ങൾ മുമ്പ് പ്രസിദ്ധീകരിച്ചതാണ്. എഡിറ്റിങ്ങ് നടത്തിയപ്പോൾ അവ പ്രത്യേകം രണ്ട് ഭാഗങ്ങളായി വന്നതിനാലാണ് പുതിയ ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്നത്. നിങ്ങൾ വായിച്ച ഭാഗങ്ങൾ തന്നെയാവും ഇതെന്ന് ഓർമ്മപ്പെടുത്തുകയാണ്..

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

" നിനക്ക് ഏറ്റവും
പ്രിയപ്പെട്ടതാര്
എന്ന ചോദ്യത്തിന്
ആരുടെയെങ്കിലും
ഉത്തരമായി
നീ മാറുന്നതിനുമപ്പുറം
മറ്റെന്തുണ്ട്..?"

- എം എസ് മിഥുൻ

________________________________

" പക്ഷേ ജവാദേ.. ആ കാർ തന്നെയായ്കൊള്ളണമെന്നില്ലല്ലോ.. ഇതും.. ഒരേ ചിത്രമൊട്ടിച്ച രണ്ട് കാറുകളായിക്കൂടേ..?!"

റോബി സംശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി.

" പക്ഷേ ഒറ്റനോട്ടത്തിൽ രണ്ടും ഒരു കാർ തന്നെയാണെന്നാ എനിക്ക് തോന്നിയത്.. അതുമല്ല.. രണ്ട് സ്ഥലത്തുകൂടെയും ഒരേ സമയത്ത്.. അതായത്.. കൊലപാതകം കഴിഞ്ഞ് ആളുകൂടിയപ്പോഴാണ് ആ കാർ പാസ് ചെയ്തുപോയത്.. രണ്ടും ഒരു കാറല്ലെങ്കിലും രണ്ട് കാറുകളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടാകുമെന്ന് എനിക്കൊറപ്പാ.."

ജവാദ് എന്തൊക്കെയോ ചിന്തിച്ചുകൊണ്ട് റോബിക്ക് മറുപടി നൽകി.

" ജവാദ് പറയ്ണതിൽ കാര്യണ്ടെന്നാ എനിക്കും തോന്ന്ണേ.."

ജവാദിനെ പിന്താങ്ങികൊണ്ട് മഹി പറഞ്ഞതും ഹാഫി മേലോട്ട് നോക്കി കണ്ണുരുട്ടി.

" അതേന്തെങ്കിലും കമ്പനീടെ കാറാവും.. ആ പരുന്തിന്റെ ചിത്രം അവര്ടെ ലോഗോയും.. ആ രണ്ട് സ്ഥലത്തൂടേം ചെലപ്പോ ആ കാറിന് പോകേണ്ടിവന്നുകാണും.. തികച്ചും യാദൃശ്ചികം.. അതാ സമയത്തായിപ്പോയത് അവര്ടെ തെറ്റല്ലല്ലോ.."

ജവാദ് ഹാഫിയെ നോക്കി നെറ്റിചുളിച്ചു.

" ഇയ്യെന്താ ഉദ്ദേശിക്ക്ണേ..?"

കനൽപഥം Where stories live. Discover now