13

219 28 11
                                    


" വേദനിപ്പിക്കുന്നവർ
ഒരു ആന്റിബയോട്ടിക് ആണ്
മ്മളെ സ്ട്രോങ്ങ് ആക്കുന്ന
ആന്റിബയോട്ടിക്.."

- രേവതി രൂപേഷ്
__________________________________

" അതെന്തിനാ ഇപ്പൊ അങ്ങോട്ടേക്ക് പോവ്ണേ..? ഇവിടെ നിന്നാൽ പോരേ.. ? ഇങ്ങൾ രണ്ടാളല്ലെ ഉള്ളൂ..? "

താനും ഹാഫിയും കൂടെ തന്റെ വീട്ടിലേക്ക് താമസിക്കാൻ പോവുകയാണെന്ന് പറഞ്ഞതായിരുന്നു ജവാദ് വല്ലിപ്പാനോട്. ഇവിടെ നിന്നാൽ തങ്ങൾ വിചാരിച്ചതുപോലെ കാര്യങ്ങൾ മുമ്പോട്ട് കൊണ്ടുപോകാൻ കഴിയില്ല. തന്റെ വീട്ടിൽ പോയിനിൽക്കുന്നതാണ് സേഫ്. പക്ഷേ, തങ്ങൾ രണ്ട് പേരും മാത്രം അവിടെ പോയിനിൽക്കുക എന്ന് പറയുമ്പോൾ വല്ലിപ്പയും വല്ലിമ്മയും സമ്മതിക്കുമെന്ന് ഒരുറപ്പും ഇല്ലായിരുന്നു. ഈ ചോദ്യവും താൻ ആദ്യമേ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, എന്ത് മറുപടിയാണ് വല്ലിപ്പാക്ക് കൊടുക്കുക...

" അങ്ങനെ ചോയ്ക്ക് വല്ലിപ്പാ.. ഇവ്ടെന്താ കിടക്കാൻ സ്ഥലം കൊറവ്ണ്ടോ ??... അതോ പാറ്റ, മൂട്ട, കൊതു തുടങ്ങിയ എന്തെങ്കിലും ശല്യം ??.. അതും പോട്ടെ, എന്തുണ്ടെങ്കിലും പരിഹരിക്കാൻ ഞാനും ണ്ട്.. ന്നട്ടും എന്തിനാ വീടുമാറുന്നതെന്ന് പറയണം മിഷ്ടർ.."

അത് നോക്കണ്ട.. ഞാനും അങ്ങോട്ടേക്ക് വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ആ പൂതി മനസ്സിൽ വെച്ചാൽ മതിയെന്ന് ജവാദ് പറഞ്ഞതിന്റെ കലിപ്പ് തീർക്കുകയാണ് ഷാദി. ഇനി ഇവന്റെ ഒരു കുറവും കൂടിയെ തങ്ങൾക്കുള്ളൂ..

" ഷാദീയെ മതീ.. ഇയ്യെന്തൊക്കെ ഡയലോഗ് അടിച്ചിട്ടും കാര്യല്ല്യ... വരണ്ടാന്ന് പറഞ്ഞാ വരണ്ടാ..."

വല്ലിപ്പാന്റെ പിറകിൽ നിന്ന് ജവാദിനെ നോക്കി കൊഞ്ഞനം കുത്തി അവനകത്തേക്ക് പോയി.

" ഇയ്യിപ്പെന്തിനാ വാദീ അങ്ങോട്ടേക്ക് പോകാൻ വാശി പിടിക്കണേ.. ഷാദി പറഞ്ഞപോലെ ഇവിടെന്ത് കൊറവാ ള്ളത്..?"

വല്ലിപ്പ വീണ്ടും അതേ ചോദ്യം തന്നെയാണ് ചോദിക്കുന്നത്. ഉത്തരം കിട്ടാതെ തങ്ങളെ പറഞ്ഞയക്കുന്ന ഭാവമില്ല. എല്ലാവരുടെയും കണ്ണ് ജവാദിന്റെ മുഖത്താണ്. അവന്റെ കൂടെ വീട്ടിലേക്ക് പോകാൻ നിന്ന ഹാഫി പോലും ഒന്നുമറിയാത്ത ഭാവത്തിൽ അവന്റെ മുഖത്തേക്ക് നോക്കി നിൽക്കുകയാണ്. എന്താ പറയാ...??!

കനൽപഥം Where stories live. Discover now