39

202 27 110
                                    


" ചിരി കൊണ്ട്
ഉള്ളിൽ പതിയുന്ന
ചിലരുണ്ട്..
ചിരിച്ചോണ്ട്
ഉള്ളം കവർന്നെടുക്കുന്ന
ചിലര്..!!"

- അമി

________________________________

ക്യാന്റീനിൽ നിന്ന് റോയിയോടൊപ്പം തിരിച്ച് ഐ സി യുവിലേക്ക് നടക്കുമ്പോഴാണ് വരാന്തയിൽ നിന്ന് ഏതോ കോൺസ്റ്റബിളിനോട് സംസാരിക്കുന്ന സമീറിനെ ഷാദി കണ്ടത്. റോയിയുടെ കൈപിടിച്ച് വലിച്ച് ഷാദി സമീറിനടുത്തേക്ക് നടന്നു. കോൺസ്റ്റബിളിനോട് സംസാരിച്ചുകഴിഞ്ഞ് തിരിഞ്ഞതും തനിക്ക് നേരെ നടന്നുവരുന്ന ഷാദിയിലും റോയിയിലും സമീറിന്റെ കണ്ണുടക്കി. അവരെ നോക്കി സമീർ ഒന്ന് പുഞ്ചിരിച്ചു.

" ഹലോ.. എസ് ഐ സർ..."

" ആ.. ഷാദി.. ഇതാരാ കൂടെ..? "

ഷാദിയുടെ കൂടെയുള്ള റോയിയെ നോക്കി സമീർ ചോദിച്ചതും റോയി സമീറിനെ നോക്കി പുഞ്ചിരിച്ചു.

" ഇതാണ് റോയി.. നമ്മടെ സണ്ണി ഡോക്ടറെ ചേട്ടന്റെ മോൻ.."

" ഓ.. ഹലോ.. ഞാൻ എസ് ഐ സമീർ.."

" അറിയാം.. ഇച്ചായൻ പറഞ്ഞിട്ടുണ്ട്.."

" അല്ല സർ.. എന്തായീ അന്വേഷണൊക്കെ..? "

സമീർ ഒരു ദീർഘശ്വാസമെടുത്ത് ഷാദിക്ക് നേരെ തിരിഞ്ഞു.

" ഫാസിലിന്റെ സെക്രട്ടറിയെ ഞങ്ങൾ ചോദ്യം ചെയ്തിരുന്നു.. ഓഫീസിലേക്ക് വരുന്ന വഴി ഫാസിൽ ഓർഡർ ചെയ്തതാണെന്ന് പറഞ്ഞ് ഒരാൾ അവരെ ഏൽപ്പിച്ചതാണ് ആ ഡ്രിങ്കെന്നാ അവർ പറയുന്നത്.."

" അതാരാന്ന് വല്ല ഐഡിയയും..?"

റോയി നെറ്റിചുളിച്ചുകൊണ്ട് സമീറിനെ നോക്കി.

" ഇല്ല.. അവർക്കറിയില്ലാന്ന് പറഞ്ഞു.. ഇവിടത്തേ ഏതേലും സ്റ്റാഫാണെന്ന് കരുതി പോലും.. സിസിടിവി വിഷ്വൽസ് ഒന്ന് ചെക്ക് ചെയ്താൽ എന്തെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിക്കാം.. കൺട്രോൾ റൂമിലേക്ക് പോകാനിരിക്കുവായിരുന്നു ഞാൻ.."

" എങ്കി ഞാനും വരാം കൂടെ.."

ഷാദി സമീറിനോട് പറഞ്ഞതും സമീർ ആയ്ക്കോട്ടെയെന്ന ഭാവത്തിൽ തലയാട്ടി.

കനൽപഥം Where stories live. Discover now