35

199 26 93
                                    


" നീ വായിക്കാൻ
മറന്നുപോയ
ആയൊരൊറ്റവരി
കവിതയിൽ
ഞാനെന്റെ പ്രണയം
കുറിച്ചിട്ടിരുന്നു.."

- അജിപ്പാൻ

___________________________________

വീട്ടിലെ സിറ്റിംഗ് റൂമിലിരുന്ന് സംസാരിക്കുകയായിരുന്നു എല്ലാവരും. പെട്ടെന്നാണ് വെള്ളമെടുക്കാൻ കിച്ചണിലേയ്ക്കുചെന്ന റോബി അതുപോലെ തിരിച്ചുവന്നത്. വാതിൽക്കൽ അവനെ കണ്ടതും ജവാദ് സംശയത്തോടെ നെറ്റിചുളിച്ചു.

" എന്താ..? "

" നിന്റെ ഫോണിൽ റീത്ത വിളിച്ചിരുന്നു.."

അവന്റെ കയ്യിലുള്ള ജവാദിന്റെ ഫോൺ ഉയർത്തിപ്പിടിച്ചായിരുന്നു അവനത് പറഞ്ഞത്. രാവിലെ ചായ കുടിക്കുന്നതിനിടയിൽ ഡൈനിങ് ഹാളിലെ മേശപ്പുറത്ത് വെച്ചതായിരുന്നു തന്റെ ഫോൺ. സൈലന്റ് ആയിരുന്നതുകൊണ്ടാവും കോൾ കേൾക്കാതിരുന്നത്.

" എന്നിട്ട്..?"

ജവാദിന്റെ അടുത്തിരുന്ന മഹി ആകാംക്ഷയോടെ ചോദിച്ചതും മറ്റെന്തോ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന മറ്റുള്ളവരുടെ ശ്രദ്ധ അവരിലേക്കായി.

" ഞാൻ എടുത്തപ്പോഴേക്കും കോൾ കട്ടായി.."

" എങ്കിൽ തിരിച്ചു വിളിച്ചുനോക്ക്.."

" ആരാ വിളിച്ചത്..?"

ഹാഫി സംശയത്തോടെ അവരെ മാറിമാറിനോക്കി.

" റീത്തയാണെന്ന്..."

ജവാദ് റോബിയുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ ഹാഫിയോട് പറഞ്ഞു.

" ആര്.. നമ്മടെ റീത്താമ്മേ...?? "

കാർത്തി ചിരിച്ചുകൊണ്ട് റോബിക്ക് നേരെ തിരിഞ്ഞതും അവൻ മേലോട്ട് നോക്കി കണ്ണുരുട്ടി. റോയിയും ആഷിക്കും ഒരു പുഞ്ചിരിയോടെ അവരെയെല്ലാം മാറിമാറിനോക്കുന്നുണ്ട്.

" അതേതാ.. നമ്മടെ റീത്താമ്മ..?"

ഷാദി ആരോടെന്നില്ലാതെ ചോദിച്ചു. കാർത്തിയും ഹാഫിയും എന്തോ കാര്യമായി കിട്ടിയ ആവേശത്തിൽ അവന് നേരെ തിരിഞ്ഞു.

കനൽപഥം Where stories live. Discover now