29

174 23 45
                                    


" മറികടക്കാനായി പ്രതിബന്ധങ്ങൾ
നിങ്ങളുടെ മുമ്പിലുണ്ട്
എന്ന വസ്തുത തന്നെ
നിങ്ങൾക്കനുകൂലമാണ്.."

- റോബർട്ട് കോളിയാർ
_____________________________

ശ്വാസമടക്കിപ്പിടിച്ച് അവർ ആ ചെറിയ മുറിയിൽ ചേർന്നിരുന്നു. പുറത്തുള്ള കാലൊച്ചകൾ അവരൊളിച്ചിരിക്കുന്ന മുറിയുടെ അടുത്തേക്കുവരുന്നത് പോലെ തോന്നിയതും ഐശുവിന്റെ കൈ ജവാദിന്റെ വലതുകൈക്ക് മുകളിൽ മുറുകി. അവരുടെ ദ്രുതഗതിയിലുള്ള ഹൃദയമിടിപ്പുകൾ ആ മുറിയിലാകെ ഉയർന്നുകേൾക്കുന്നതായി അവർക്ക് തോന്നി.

“ അവരുടെ ഒരനക്കം പോലും കേൾക്കുന്നില്ല..”

തൊട്ടപ്പുറത്തുള്ള മുറിയിൽ നിന്ന് ആരോ ഉറക്കെ പറഞ്ഞു. ജവാദ് നെറ്റിചുളിച്ചുകൊണ്ട് ചെവി വട്ടം പിടിച്ചു.

“ കിട്ടിയാൽ തീർത്തേക്കണം രണ്ടിനേം..”

അയാൾക്ക് മറുപടിയെന്നവണ്ണം ഗാംഭീര്യമുള്ള ഒരു ശബ്ദം ഉയർന്നതും ഐശു പേടിയോടെ ജവാദിന്റെ മുഖത്തേക്ക് നോക്കി. നിമിഷങ്ങൾക്ക് മുമ്പ് വലിയ ധൈര്യത്തിൽ തന്നോട് ഡയലോഗടിച്ചവളാണ്. അവളുടെ പേടിച്ചരണ്ട മുഖം കണ്ടതും ജവാദിന് ചിരിയാണ് വന്നത്.

ഒരു നേർത്ത ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കിയതും അവൾ അവനെ നോക്കി കണ്ണുരുട്ടി. പെട്ടെന്ന് ഓഫീസിന്റെ വാതിലിനു പുറത്തായി ഒരാൾ വന്നുനിന്നു. ജവാദിന്റെ വലതുകൈക്ക് മുകളിലുള്ള ഇസയുടെ കൈ വല്ലാതെ വിറയ്ക്കാൻ തുടങ്ങി. ജവാദ് തന്റെ കൈ ഐശുവിന്റെ കൈക്കടിയിൽ നിന്നും പതിയെ വലിച്ചെടുത്ത് മുകളിലേക്ക് വെച്ചു. പേടിയോടെ അവന്റെ മുഖത്തേക്ക് നോക്കിയ ഐശുവിന്റെ കണ്ണുകളിലേക്ക് നോക്കി അവളെ സമാധാനിപ്പിക്കാനെന്ന വണ്ണം കണ്ണടച്ച് കാണിച്ചു. വാതിലിനടിയിൽ നിന്നും അകത്തേക്കടിക്കുന്ന വെളിച്ചത്തിൽ പുറത്തുനിൽക്കുന്ന ആളുടെ നിഴൽ പതിഞ്ഞുകാണാമായിരുന്നു.

പെട്ടെന്ന് ഐശു എന്തൊക്കെയോ പിറുപിറുക്കാൻ തുടങ്ങി. ജവാദ് ഞെട്ടി തിരിഞ്ഞുനോക്കിയതും അവൾ കണ്ണടച്ച് മുഖത്ത് നല്ല എക്സ്പ്രഷനോടെ എന്തൊക്കെയോ പറയുകയാണ്. ഇവൾക്കെന്താ പേടിച്ച് വട്ടായോ..?

കനൽപഥം Where stories live. Discover now