50

148 21 30
                                    


" എല്ലാവരിലുമുണ്ട്
കവിത..
പക്ഷേ
അതൊന്നും
എല്ലാവരാലും
വായിക്കപ്പെടുന്നില്ലാ
എന്നുമാത്രം..!"

- ആവണി

_________________________________

ഫാസിൽ കിടക്കുന്ന മുറിയിലേക്ക് ഐശു കയറിചെല്ലുമ്പോൾ ഫാസിലും ഷാനുവും ജവാദിനോട് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ജവാദിനെ അവിടെ ഒട്ടും പ്രതീക്ഷിക്കാതിരുന്നത് കൊണ്ടുതന്നെ ഐശുവിന്റെ നെറ്റിച്ചുളിഞ്ഞു. സംശയത്തോടെ വാതിൽക്കൽ നിൽക്കുന്ന അവളെ കണ്ടതും ഫാസിൽ പുഞ്ചിരിച്ചു.

" ഐശു വാ.. ഇരിക്ക്... "

ഐശുവിനെ അകത്തേക്ക് ക്ഷണിച്ചുകൊണ്ടുള്ള ഫാസിലിന്റെ സംസാരം കേട്ടതും ഷാനുവും ജവാദും വാതിൽക്കലേക്ക് നോക്കി. അവരെ നോക്കിയൊന്ന് പുഞ്ചിരിച്ചിട്ട് അവൾ അകത്തേക്ക് കയറി.

" എന്നാ പിന്നെ ഞാൻ താഴെപ്പോയി എന്തേലും കഴിച്ചിട്ട് വരാം.. നിങ്ങൾ സംസാരിക്കി.. "

ഷാനു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു. ഐശുവിനെ മറികടന്ന് പുറത്തേക്ക് പോകുമ്പോൾ അവൻ വാതിൽ ചാരിയിടാനും മറന്നില്ല. ഐശു ഒന്ന് ദീർഘാശ്വാസമെടുത്ത് ഫാസിലിനടുത്ത് ഷാനു ഇരുന്നിടത്ത് വന്നിരുന്നു. അവളുടെ കണ്ണുകൾ ജവാദിന് നേരെ നീണ്ടതും അവൻ അവളെ നോക്കിയതും ഒരുമിച്ചായിരുന്നു. രണ്ടുപേരുടെയും മുഖത്തെ സംശയം തിരിച്ചറിഞ്ഞെന്നവണ്ണം അടുത്തനിമിഷം ഫാസിൽ സംസാരിച്ചു.

" നിങ്ങൾ രണ്ടുപേരോടും ഒരുമിച്ചു സംസാരിക്കാൻ വേണ്ടിയാ ഞാൻ വിളിച്ചത്.. "

രണ്ടുപേരുടെയും കണ്ണുകൾ ഒരേനിമിഷം ഫാസിലിലേക്ക് നീണ്ടു. ഫാസിൽ തന്നെ ആകാംക്ഷയോടെ നോക്കുന്ന ഐശുവിന്റെ കണ്ണുകളിലേക്ക് നോക്കി.

" ഇയ്യന്ന് ഇന്നോട് പറഞ്ഞിരുന്നില്ലേ.. നീയെന്റെ ഫേവറൈറ്റ് കസിനല്ലെന്ന് നെനക്കറിയാന്ന്.. അത് നിന്റെ വെറും തോന്നലായിരുന്നു ഐശു.. അന്നും ഇന്നും ന്റെ ഫേവറൈറ്റ് കസിൻ ഇയ്യാണ്.. "

കനൽപഥം Where stories live. Discover now