17

312 30 11
                                    


" തനിയെ ജീവിക്കാൻ
ശീലിക്കുക
എങ്ങും തനിച്ച്
യാത്ര ചെയ്യുക
സ്നേഹത്തെ
ആശ്രയിക്കാതിരിക്കുക.."

- കമല സുരയ്യ
__________________________________

" നിങ്ങളെന്താ ഒന്നും മിണ്ടാത്തത്...?? "

എല്ലാം പറഞ്ഞുകഴിഞ്ഞിട്ടും ഒന്നും മിണ്ടാതെ ഇരിക്കുന്ന മൂവരെയും നോക്കി ജവാദ് ചോദിച്ചു. മഹിയും റോബിയും ഒന്ന് മുഖാമുഖം നോക്കിയെങ്കിലും ആദ്യം സംസാരിച്ചത് കാർത്തിയാണ്.

" അപ്പൊ സീൻ കോണ്ട്ര ആയികഴിഞ്ഞിട്ടാണല്ലെ ഞങ്ങളെ വിളിച്ചത്.. ഒന്നറിയിച്ചിരുന്നെങ്കിൽ വീട്ടിൽ പറഞ്ഞിട്ട് പോരായിരുന്നു..."

" എന്ത് പറഞ്ഞിട്ട് പോരായിരുന്നൂന്ന്..? "

" തിരിച്ചുവന്നാൽ കാണാംന്ന്..."

" കാര്യം പറയുമ്പോഴാ അവന്റെ ഒരു ചളി.. ഒന്നു മിണ്ടാതിരിയെടാ.. "

കാർത്തിയെ ശാസിച്ചിട്ട് മഹി ജവാദിന്റെ നേരെ തിരിഞ്ഞു.

" അല്ല ജവാദേ.. അജ്മലും സാദിഖും അവസാനത്തെ സാക്ഷിയെ കുറിച്ച് അന്വേഷിക്കാൻ ചെന്നപ്പോഴാണ് ആക്സിഡന്റിൽ പെട്ടതെന്നല്ലെ പറഞ്ഞത്.. അയാളെക്കുറിച്ച് എന്തെങ്കിലും ഇൻഫർമേഷൻ കിട്ടിയോ..? "

ജവാദും ഹാഫിയും ഒന്ന് തമ്മിൽ നോക്കി.

" ആദ്യമേ അയാൾ മിസ്സിംഗാണ്..-"

" ആ കേസിന്റെ വിധി വന്നതിനുശേഷം ആരും അയാളെ കണ്ടിട്ടില്ല.."

ജവാദ് തുടങ്ങിവെച്ചത് ഹാഫിയായിരുന്നു പൂർത്തിയാക്കിയത്. ഡോക്ടർ സ്റ്റീഫനെ കുറിച്ചറിയാൻ വീട്ടിൽചെന്നെങ്കിലും അയാൾ മിസ്സിംഗാണെന്നതിനപ്പുറം മറ്റു വിവരങ്ങളൊന്നും കിട്ടിയില്ല. വീട്ടുകാരൊരുപാട് അന്വേഷിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല പോലും. അവർ പറഞ്ഞത് സത്യമാണെന്നുറപ്പിക്കാൻ വേണ്ടി നാട്ടുകാരിൽ ചിലരോടും അന്വേഷിച്ചു. ജവാദിന്റെ ഉപ്പയുടെ കേസിന്റെ വിധി വന്ന അന്ന് അയാൾ കോടതിയിൽ നിന്നും തിരിച്ചുവന്നിട്ടില്ലെന്നാണ് അറിഞ്ഞത്.

കനൽപഥം Where stories live. Discover now