മരണത്തെ പ്രണയിച്ചവൾ

119 8 9
                                    

അല്പം ആശങ്ക നിറഞ്ഞ മിഴികളുമായി
അവളുടെ പ്രിയസഖി പറഞ്ഞു
"മരണത്തെക്കുറിച്ച് അനുരക്തയായ
ഒരു പ്രണയിനിയെ പോലെ
നീ വാചാലയാകുമ്പോൾ
എനിക്ക് ഭയമാണ് "
അവൾ ചിരിച്ചു ആദ്യം നിശബ്ദമായി
പിന്നീട് വെളിച്ചപ്പാടിന്റെ ചിലമ്പൊലി പോലെ
പിന്നെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു
"നീ പേടിക്കണ്ട, മരണത്തിന് വശ്യമായ ഒരു
സൗന്ദര്യമുണ്ട് ..... പാലപ്പൂ മണക്കുന്ന യക്ഷിയെ പോലെ.എല്ലാo അടങ്ങുന്ന നിത്യമായ ശാന്തത.പക്ഷേ, ഞാൻ കൈയ്യെത്തി
പിടിക്കാനില്ല. എന്നെ തേടി വരുന്ന നാൾ ഒരു നവവധുവിനെ പോലെ ഞാൻ കൂടെ പോകും"
പിന്നീടവൾ തന്റെ കൂട്ടുകാരിയുടെ മടിയിലേയ്ക്ക് ചാഞ്ഞു,തന്റെ മുടിയിഴകൾക്കിടയിൽ നീങ്ങുന്ന വിരലുകളുടെ തലോടൽ ആസ്വദിച്ച് അവൾക്കിടന്നു.അവളുടെ മിഴിമുനയുടെ അറ്റത്ത് അപ്പോൾ കറുത്ത ചിറകുകൾ ഉള്ള ഒരു മാലാഖ ഉണ്ടായിരുന്നു.അവൻ പതിയെ നടന്നടുത്തു, അവരുടെ മിഴികളിലടഞ്ഞു.അവളുടെ നെറ്റിത്തടത്തിൽ അവന്റെ തണുത്ത ചുണ്ടുകളമർന്നു. അവന്റെ ചുണ്ടുകളിലെ മന്ദഹാസം അവളുടെ അധരങ്ങളിലേയ്ക്കും പടർന്നു.

എഴുത്തുകുത്തുകൾWhere stories live. Discover now