🐚

16 1 0
                                    

ആവി പറക്കുന്ന കാപ്പിയും ഊതിക്കുടിച്ച് ഞങ്ങൾ വീണ്ടുമിരുന്നു

" നീ എന്തേ കല്യാണം കഴിക്കാഞ്ഞേ ?"

" ചേർത്തു വയ്ക്കാൻ മാത്രം ഇഷ്ടമായ പേരുകൾ കണ്ടില്ല. നീയോ?"

" തിരക്ക് .....പിന്നെയെന്തോ മറന്ന് പോയി.
ഒരാൾ പോലുമുണ്ടായിരുന്നില്ലേ?"

" ഒരാളുണ്ടായിരുന്നു.... ഒരു ദിവസം തിരക്കൊഴിഞ്ഞ് ഓർക്കുമായിരിക്കും.മറ്റൊരാളുടെ പേരിനോട് ചേരാൻ മനസ്സനുവദിച്ചുമില്ല. "

കൈയിൽ കരുതിയ പുസ്തകം സമ്മാനിച്ച് നടന്നുനീങ്ങേ തിരിഞ്ഞു നിന്നവൾ പറഞ്ഞു
"സമർപ്പണം നിനക്കാണ് "

സൂര്യരശ്മികൾ തഴുകിയകലവേ അവളോർത്തു
ഒരു സായാഹ്‌നത്തിൽ ഒരു ചൂടു കാപ്പിയുടെ അകമ്പടിയോടെ എന്നിലേയ്ക്കടുത്ത്
മറ്റൊരു സായ്ഹാനത്തിൽ അടർത്തി മാറ്റാൻ
കഴിയാത്ത ഒരു ശീലമായി കഴിഞ്ഞുവെന്ന് മനസ്സ് മന്ത്രിച്ചവൻ
ഒരു വിളിപ്പാടകലത്തിലും കാഴ്ചപാടുകൾ കൊണ്ട് കാതങ്ങൾ അകലെയായിരുന്നവൻ
എന്റെയുള്ളിലാർത്തലച്ച പ്രണയസാഗരം നിന്റെയുള്ളിലുമുണ്ടോ എന്ന് കാതോർത്തെങ്കിലും കേട്ടില്ല
അവിടെ മുന്നോട്ടുള്ള വഴികളിൽ മുഴങ്ങാനുള്ള മുദ്രാവാക്യങ്ങളും ഒരമ്മയുടെ ഇറ്റുവീഴുന്ന വിയർപ്പുതുള്ളികളുടെ ഉപ്പും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
കാലചക്രം ഉരുണ്ടു നീങ്ങിയപ്പോൾ രണ്ടാളുടെ പേരിന്റെ മുൻപിലും പിൻപിലും അക്ഷരങ്ങൾ നിരകൾ തീർത്തു. പറയണമെന്ന് കരുതിയതല്ല പക്ഷേ ...

കുറച്ചകലെ അവൻ ആ പുസ്തത്തിന്റെ ആദ്യ താളുകൾ മറിക്കുകയായിരുന്നു

സമർപ്പണം
'ശംഖിന്റെയുളളിൽ സാഗരമെന്ന പോലെ എന്റെയുള്ളിൽ പ്രണയം നിറച്ച് വരികളായ് ഗമിച്ചന് '

നിള

You've reached the end of published parts.

⏰ Last updated: Nov 23, 2019 ⏰

Add this story to your Library to get notified about new parts!

എഴുത്തുകുത്തുകൾWhere stories live. Discover now