അപസർപ്പക കഥകൾ

38 2 0
                                    

ഊതി പെരുപ്പിച്ച അപസർപ്പക കഥകൾക്ക് അപ്പുറമാണ് അവളുടെ വ്യക്തിത്വവും അസ്തിത്വവും
അതിനാൽ ഒരു ചെറുപുഞ്ചിരി മാത്രമേ അവളുടെ ചുണ്ടിൽ മറുപടിയായി വിടരൂ
തൻ്റെ ചാരിത്രശുദ്ധിയും സ്വഭാവശുദ്ധിയും തെളിയിക്കാൻ അടരാടാനൊരുങ്ങിയവരുടെ വാൾ അവൾ തന്നെ തടഞ്ഞു
കാരണം അതൊരു ഇരുതലമൂർച്ചയുള്ള വാളാണ്
പരദൂഷകരുടെ നാവിന് കൂച്ചുവിലങ്ങിടാൻ കഴിയില്ല
അറുത്തു മാറ്റിയാലും രക്തബീജാസുര ജന്മങ്ങളാണ്
മാത്രമല്ല നിരപരാധിത്വം തെളിയിക്കാനാണ് തെളിവുകൾ കൂടുതൽ ആവശ്യപ്പെടുന്നത്
അവ വേണമെന്ന് ശഠിക്കുന്നവർ എത്ര നൽകിയാലും തൃപ്തിവരാത്തവരാണ്
പക്ഷേ അപരാധിയായി മുദ്ര കുത്താൻ വാക്കുകൾ മാത്രം മതി
അതാണെളുപ്പവും

എഴുത്തുകുത്തുകൾWhere stories live. Discover now