വിട

16 3 5
                                    

ഇനിയൊന്നുമില്ല
അരങ്ങുകളും വേഷങ്ങളും
കഥാപാത്രങ്ങളാകാൻ ഉടയാടകളില്ല
പലകുറി പറഞ്ഞും ആടിയും നോക്കിയിട്ടും തെളിയാതൊരു വേഷം മാത്രം
ഇനിയതിൻമേൽ ഒരു ശ്രമo ഇല്ല
കാണികൾക്കെന്തോ ഒരു നിറം മാത്രമേ ആ വേഷത്തിൽ കാണുന്നുള്ളൂ
വാക്കുകൾ വ്യർഥം
ഉദ്ദേശിച്ചതൊന്നും സംവദിക്കാൻ കഴിയാത്ത ഒരു പരാജിത വേഷം
അതിനാൽ അരങ്ങിന് വിട

എഴുത്തുകുത്തുകൾWhere stories live. Discover now