പ്രണയം എന്ന luxury

19 6 3
                                    

" പ്രണയമോ?.... അത്തരം ആഡംബരങ്ങൾ ഒന്നും എനിക്ക് താങ്ങില്ല " അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു .

"പ്രണയം, ഒരു ആഡംബരമാണോ?" അവൻ അത്ഭുതത്തോടെ ചോദിച്ചു .

വിദൂരതയിലേയ്ക്ക് നോക്കി അവൾ പറഞ്ഞു തുടങ്ങി

"ഇന്നത്തെ കാലത്ത് ഒരു പക്ഷേ അങ്ങനെ പറയേണ്ടി വരും.രാവിലെ മുതൽ വൈകുന്നേരം വരെ കാണുന്ന എന്നെയേ നിങ്ങൾക്കറിയൂ.പെൻഷൻ ആയി വീട്ടിലിരിക്കുന്ന എന്റെ മാതാപിതാക്കളെ അറിയില്ല. രോഗവും പിന്നെ കുറേ ആവലാതികളുമാണ് അവർക്ക് കൂട്ട് .ഒരു മാസം അടച്ചു തീർക്കാനുള്ള മാസതവണകൾ ഏറെയാണ്. അനിയനുള്ള ജോലി കൊണ്ട് അവന്റെ ചിലവുകളെ നടക്കൂ. ജീവിതം രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുമ്പോൾ പ്രണയം ഒരു debit factor ആണ് .

മരുന്നും വീട്ടു ചിലവും മാസ തവണ കളും പിന്നെ അല്പം മിച്ചം പിടിക്കലും ഇതിനപ്പുറത്തേയ്ക്ക് ഇപ്പോൾ ചിന്തകൾ നീളാറില്ല. ഒരു പാട് സ്നേഹം തന്നാണ് അച്ഛനും അമ്മയും വളർത്തിയത് ,അവരെ സംരക്ഷിക്കുകയെങ്കിലും വേണം.

പ്രണയത്തിനായി വാതോരാതെ സംസാരിക്കാൻ മന്നിക്കൂറുകൾ ഇല്ല. ഓരോ ആനിവേഴ്സറിയും ജന്മദിനവും ഓർത്തെന്ന് വരില്ല. എന്തിന് ഒന്നു സങ്കടങ്ങൾ പങ്കു വയ്ക്കാൻ പോലും ഞാനുണ്ടായെന്ന് വരില്ല. ഒരു മാസത്തിന്റെ അഞ്ചാം തീയതി മുതൽ അടുത്ത | അഞ്ചാം തീയതി വരെ മാത്രം ജീവിതത്തെ അളന്ന് മുറിച്ച് ജീവിക്കുന്നവർക്ക് പ്രണയം ഒരു പക്ഷേ ഒരു ആഡoബരമാണ് "

പതുക്കെ എഴുന്നേറ്റ് അവൾ നടന്നകലുന്നതും നോക്കി ഇരിക്കേ  അവൻ മനസിലോർത്തു "എന്റെ പെണ്ണേ, നീയറിയുന്നുവോ ഞാൻ നിന്നെ ഇപ്പോൾ കൂടുതൽ സ്നേഹിക്കുന്നുവെന്ന് "






എഴുത്തുകുത്തുകൾWhere stories live. Discover now