നീ ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ?

12 1 0
                                    

"നീ ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ?"

എഴുത്തുകൾ കണ്ട്
വിദൂരതയിലേയ്ക്ക് കണ്ണുനട്ടിരിക്കുമ്പോൾ
ഒന്നിനുമല്ലാതെ പുഞ്ചിരിച്ചപ്പോൾ
മഴയെ കണ്ടിട്ടും മതിവരുന്നില്ലെന്ന് പറഞ്ഞപ്പോൾ

നൂറാവർത്തി
ഒരു പക്ഷേ അതിലും കൂടുതൽ ഞാനാചോദ്യം കേട്ടിരുന്നു
അന്ന് പ്രണയമില്ലായിരുന്നു

പിന്നീട് ജീവിതത്തോടും മറ്റൊരു മനുഷ്യ ജീവനോടും പ്രണയം തോന്നിയപ്പോൾ
അവനൊഴികെ ബാക്കി എല്ലാവരും ചോദിച്ചു

"നീ ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ?"

എഴുത്തുകുത്തുകൾWhere stories live. Discover now