ഈദിൻ്റെ ഓർമ്മയ്ക്ക്

16 1 0
                                    

എൻ്റെ ഈദിൻ്റെ ഓർമകളിൽ ഏറ്റവും രുചിയുള്ളത് എൻ്റെ ആത്മസഖിയുടെ ഉമ്മയുടെ കൈ കൊണ്ട് ഉണ്ടാക്കിയ നല്ല കോഴിക്കോടൻ ബിരിയാണിയുടേതാണ്
സൗഹൃദത്തിൻ്റെ മാധുര്യമുള്ള ഉന്നക്കായയുടേതും'

ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ

കഴുത്തിലൊരു കൊന്തയും
നെറ്റിയിൽ ചന്ദന കുറിയുമായവൾ
ഊദും അത്തറും  പിന്നെ നല്ല ബിരിയാണിയും മണക്കുന്ന വീട്ടിലേയ്ക്ക് നടന്നു കയറി
ഒരു ദശാബ്ദത്തിലധികമായി തൻ്റെ ജീവൻ്റെ പാതിയായവളുടെ കരവലയത്തിലേയ്ക്ക്
രക്തബന്ധങ്ങൾക്കപ്പുറമുള്ള ഹൃദയബന്ധങ്ങളുടെ നടുവിലേയ്ക്ക്

അപ്പോൾ ഭൂതകാലത്തിൽ നിന്ന് മൂന്നു കുട്ടികളുടെ സ്വരം അവളുടെ ചെവിയിൽ മുഴങ്ങി
" ഓണവും വിഷുവും എൻ്റെ വീട്ടിൽ "
"ചെറിയ പെരുന്നാളും വലിയ പെരുന്നാളും ൻ്റെ പുരയിൽ "
"ക്രിസ്തുമസും ന്യൂ ഇയറും എൻ്റെ വീട്ടിലും "

വീടിൻ്റെ ഗെയ്റ്റ് ഒന്നുകൂടി ശബ്ദിച്ചു കാത്തിരുന്ന മറ്റൊരാൾ കൂടി എത്തി.
" ക്ഷമിക്കണ്ടോ ഈയാഴ്ച ചേച്ചിയുടെ കൊച്ചിൻ്റെ മാമാേദീസയല്ലേ. അച്ചനെ ഒന്നു കാണാൻ പോയതാ ".
" അല്ല മൂന്നാളും ഇവടെ നിക്കാ അകത്തേയ്ക്ക് വരീ " ഉമ്മായുടെ ശബ്ദം

16 വർഷങ്ങൾക്ക് മുൻപ് 'കർത്താവെ കാത്തോളണേ' എന്ന പ്രാർഥനയുമായി ഒരു കുഞ്ഞുകൈ കൂട്ടുകാരിയുടെ കഴുത്തിന് ചുറ്റും അണിയിച്ച കൊന്തയുടെ തുമ്പിൽ കിടന്ന് കർത്താവൊന്ന് പുഞ്ചിരിച്ചു
അന്ന് രാവിലെ ചന്ദനവും തീർഥവും വാങ്ങാൻ വന്ന അതേ യുവതിയെ ഓർത്ത് കൃഷ്ണനും പുഞ്ചിരിച്ചു.

#lovebeyondall #frndship

എഴുത്തുകുത്തുകൾDonde viven las historias. Descúbrelo ahora