നിന്റെ വസന്തം

27 2 0
                                    

നിന്റെ വഴിത്താരകളിൽ ശൈത്യം വഴി മാറി വസന്തം കടന്നു വരാൻ തുടങ്ങിയിരിക്കുന്നു
ഈ വസന്ത ദേവതക്കായി ഞാൻ ചെയ്ത തപസിനൊരു വിരാമം
നിന്റെ ചില്ലകൾ തളിർക്കവേ ഋതുഭേദങ്ങളില്ലാത്ത എന്റെ നാട്ടിൽ നിന്ന് മറ്റൊരു ഋഷി ശൃംഗനായി ഞാൻ യാത്രയാകുന്നു
നന്ദി ചൊല്ലുവാനും നേർച്ച കാഴ്ചകൾ പൂർത്തിയാക്കാനും ഇടങ്ങളുടേറെ
ഇനി ഒരു കാറ്റു പോലും എന്നിൽ നിന്നും നിന്നിലേയ്ക്കെന്റെ ഗന്ധവുമായ് വരില്ല
നിന്റെ തളിരിലകളുടെ കുളിർമയിൽ പാപികളുടെ മരുഭൂമിയിൽ അലിഞ്ഞില്ലാതാകാം.

എഴുത്തുകുത്തുകൾWhere stories live. Discover now