നാട്യങ്ങൾ

23 6 3
                                    

പലരും എന്നോട് പറഞ്ഞു അവൾ നെഞ്ചുനീറുമ്പോഴും നിന്നോട് സൗമ്യമായി സംസാരിക്കാൻ ശ്രമിക്കുന്നുവെന്ന്
ഒന്നുമില്ലെന്ന് കാണിച്ച് പിണങ്ങുകയും ചിരിക്കയും കളി പറയുകയും ചെയ്യും. പിന്നീട് ഒറ്റക്കാകുമ്പോൾ തലയണയിൽ ഒരു മഴ പെയ്തു തുടങ്ങും, രാവേറെയാകും വരെ അത് പെയ്യും.പിന്നെ പ്രഭാതം കിഴക്കുദിക്കുന്നതും നോക്കി കിടക്കും. രാവിലെ എല്ലാവരെയും പോലെ ഒരു ദിവസത്തിന്റെ തിരക്കിലേയ്ക്ക് മുങ്ങാൻ കുഴിയിടും.
ചിലപ്പോൾ ദൂരേയ്ക്ക് നോക്കി ഒറ്റയ്ക്കിരിക്കുമ്പോൾ ഒരു തുള്ളി കണ്ണുനീർ തുളുമ്പുന്നത് കാണാം.അന്നൊരു നാൾ മറന്നു വയ്ച പുസ്തകത്തിൽ അവൾ ആരും കാണാതെ കുത്തി കുറിച്ച് വരികൾ അവളുടെ വേദന തിങ്ങിനിറഞ്ഞിരുന്നുവെന്ന് .
അന്ന് എനിക്കത് ദഹിച്ചില്ല. പക്ഷേ, ഇന്നവൾ ഇല്ലാതെവന്നപ്പോൾ ഹൃദയംവേവുമ്പോൾ
കളി ചിരികൾ സ്മൈലികൾ നിറച്ച മെസേജുകൾ എഴുതുമ്പോൾ
കണ്ണുനീർ എന്റെ പേനയിലെ മഷിയാകുമ്പോൾ  എനിക്ക് ഇന്നവളെ കുറച്ചു കൂടി അടുത്തറിയാം

എഴുത്തുകുത്തുകൾOn viuen les histories. Descobreix ara