പ്രണയ ലേഖനം

193 1 0
                                    


മറ്റുള്ളവർക്കായ്
മറ്റൊരാളുടെ നിഴലായി എഴുതിയ കത്തുകളിൽ ഒന്ന്

പ്രിയപ്പെട്ട രവിയ്ക്ക്,
ആ ഒരു വാക്കിൽ മാത്രം നിന്നോടുള്ള സ്നേഹം ഒതുക്കാനാകുമോ ഇല്ല.

നീ എന്നിൽ നിന്ന് ഇത്തരമൊരു കത്ത് പ്രതീഷിക്കുന്നില്ലെന്ന് എനിക്കറിയാം. ഒരു പക്ഷേ നിനക്കായെഴുതിയ അനേകം കത്തുകൾക്കൊപ്പം ഇതും ഞാൻ കത്തു കുഞ്ഞുങ്ങളെ പ്രസവിക്കാൻ പുസ്തകത്തിനകത്ത് പൂഴ്ത്തിയേക്കാം.

'നീ ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ?'
എഴുത്തുകൾ കണ്ട്
വിദൂരതയിലേയ്ക്ക് നോക്കിയിരുന്ന് വിരിഞ്ഞ ചെറുമന്ദഹാസം കണ്ട്
മഴ മതി വരുന്നില്ലെന്ന് പറഞ്ഞ പോഴൊക്കെ ഈ ചോദ്യം ഒരു നൂറാവർത്തി കേട്ടു കാണണം. അന്നെല്ലാം ഇല്ലെന്ന് തലയാട്ടി.
പിന്നീട് ജീവിതത്തോടും ഒരു മനുഷ്യ ജീവനോടും പ്രണയം തോന്നി തുടങ്ങിയപ്പോൾ
നീ ഒഴികെ ബാക്കി എല്ലാവരും ചോദ്യങ്ങൾ ഉതിർത്തു.നിന്നോട് മാത്രമാണ് പക്ഷേ ഞാൻ ഉത്തരം പറയാൻ കൊതിച്ചത്.
നമ്മുടെ സുഹൃത്ത് ബന്ധത്തിൽ എന്നാണ് പ്രണയവർണ്ണങ്ങൾ കലർന്നതെന്നറിയില്ല.
മിഴിമുനകൾ നിന്നെ തേടിയലഞ്ഞപ്പോൾ
പ്രാർഥനകളിൽ അറിയാതെ നിന്റെ പേരോർത്തപ്പോൾ
ആശംസകൾക്കിടയിൽ നിന്റേത് മാത്രം മനം നിറച്ചപ്പോൾ
കവിതകളിൽ നിന്റെ ലാഞ്ചന കണ്ടപ്പോൾ
നിന്റെ മൗനം കഠാര മുനയായി ഹൃദയത്തിൽ ആഴ്ന്നിറങ്ങിയപ്പോൾ
കത്തുന്ന വേനലിൽ ഗുൽമോഹറിന്റെ തണലും
ഇടവപാതിയുടെ സംഗീതവും
വൃശ്ചികത്തിലെ സുഖമുള്ള തണുപ്പും
നിന്നോട് മാത്രം പങ്കുവയ്ക്കാൻ കൊതിച്ചുപ്പോൾ
ഓർമകളിൽ നീ മാത്രം നിറഞ്ഞപ്പോൾ
നിന്റെ ദു:ഖം എന്റെ ഹൃദയ വ്യഥയായപ്പോൾ
അപ്പോഴൊക്കെ
അത് പ്രണയമായിരുന്നുവോ?
ഒന്നറിയാം നീ എനിക്ക് 'പ്രിയമുള്ളൊരാൾ' മാത്രമല്ല 'എൻ്റെ ആത്മാവിൽ നിൻ്റെ മുഖം, നിൻ്റെ സ്വരം, നിൻ്റെ വാക്കുകൾ ഇഴ ചേർന്നിരിക്കുന്നു.
രാത്രിയിലെ ഇരുട്ടിനെ പോലെ
തീ നാളത്തിൻ്റെ ചൂടിനെ പോലെ.
ഇഷ്ടമാണ്
സ്നേഹമുണ്ട്
പ്രണയിക്കണമെന്നില്ല
സ്വന്തമാകണമെന്നില്ല
വീണു പോയ നാണയ തുട്ടുകൾ പോലെ ചില നിമിഷങ്ങൾ എനിക്ക് നൽകിയതിന് നന്ദി മാത്രം
ഇത്രയേറെ സ്നേഹിച്ചതിന്
ഒന്നിനും യോഗ്യയല്ലെന്ന് കരുതിയവൾക്ക് ഒരു പുതിയ ആകാശം നൽകിയതിന്.
നിൻ്റെ രാധയോ രുക്മിണിയോ ആയില്ലെങ്കിലും നിൻ്റെ മീരയായി തുടരാൻ എനിക്കെന്നും സന്തോഷമാണ്.

എഴുത്തുകുത്തുകൾWhere stories live. Discover now