യക്ഷി

13 2 0
                                    

മറന്നുവെന്നും
നടന്നകന്നുവെന്നും
പറഞ്ഞ് പറ്റിച്ച്
മനസ്സറിയാതെ ഞാനിപ്പോഴും
നിന്നിലേയ്ക്കെത്തി നോക്കാറുണ്ട്
പാല പൂവിന്റെ ഗന്ധം നീയറിയുന്ന യാമങ്ങളിൽ
ഒരു നിമി നേരത്തെ കാഴ്ചയിൽ പുഞ്ചിരി തൂകാറുണ്ട്
ധൃതിയിൽ വീണ്ടും ഇരുളിലേയ്ക്ക് നടന്നു മറയാറുണ്ട്
നിന്റെ യക്ഷി, പുനർജന്മമില്ലാതെ,
നിന്നോട് ചേരാതെ,
അലയാൻ വിധിക്കപ്പെട്ടവൾ

© നിള

എഴുത്തുകുത്തുകൾWhere stories live. Discover now