പ്രിയ പ്രണയമേ ,

35 6 9
                                    

പൂവിന്റെ ഇതളുകൾക്കിടയിൽ
പലതവണ തൊട്ടു വഴിമാറുന്ന നോട്ടത്തിൽ
ഇത്തിരി നീട്ടി പാടി സ്വരമാധുര്യം തെളിയിച്ച പാട്ടിൽ
ആരും കാണാതെ എഴുതി കൂട്ടിയ വരികളിൽ
ഇടയ്ക്കൊന്നിനുമല്ലാതെ ചുണ്ടുകളിൽ വിരിഞ്ഞ മൃദുമന്ദഹാസത്തിൽ
നിന്നോടൊപ്പം നനയാൻ കൊതിച്ച മഴയിൽ
കുട നിനക്കു കൈമാറി കൂട്ടുകാരിയുടെ കുടയിലേയ്ക്ക് ഓടി കയറുമ്പോഴുള്ള നെഞ്ചിലെ കുളിരിൽ
നിന്റെ ഇഷ്ടം പങ്കുവയ്ക്കാൻ ഹംസം
ആകവേ പൊടിഞ്ഞ ഒരു തുള്ളി കണ്ണുനീരിൽ
നിന്നോട് പറയാൻ കഴിയാതെ ഞാനൊരായിരം കാര്യങ്ങൾ ഒളിപ്പിച്ചിരുന്നു
പുറംലോകം കണ്ടിലെങ്കിലെന്ത്
ഞാൻ പ്രണയിച്ചിരുന്നു....
അല്ല ഇന്നും പ്രണയിക്കുന്നു
പരലോകം വരെയുള്ള യാത്രയിലും പ്രണയിച്ചു കൊണ്ടേയിരിക്കും

എഴുത്തുകുത്തുകൾWhere stories live. Discover now