വേർപാട്

27 5 0
                                    

അവനോട് പറയാൻ അവൾ ഇനി ഒന്നും ബാക്കി വെച്ചിട്ടുണ്ടായിരുന്നില്ല.
കടങ്ങളും കടപ്പാടുകളും ഏറെയുണ്ട് അവനോട് ,എങ്കിലും ഇനി വാക്കുകൾ ബാക്കിയില്ല.
എന്നാലും ഒരു ഉത്തരം അവൻ പ്രതീക്ഷിക്കുന്നുവെന്ന് അവൾക്കറിയാമായിരുന്നു.
ആവർത്തന വിരസതകളില്ലാതെ ഇനിയെന്ത് പറയാൻ.
പരിമിതികളും ഉത്തരവാദിത്വങ്ങളും മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നും
അവൾക്ക് മാത്രമായി ഒന്നും ആഗ്രഹിച്ചിട്ടില്ല
അതിന് കഴിയുകയുമില്ല, മനസനുവദിക്കില്ല. അത്രമേൽ ഒന്നും അവളെ മോഹിപ്പിച്ചുമില്ല.
തുലാസിന്റെ ഒരു തട്ട് എന്നും താഴ്ന്ന് തന്നെ നിന്നു.
രണ്ടു പേർ മാത്രമായുള്ള ലോകം ഒന്നും അവൾക്ക് ദഹിക്കില്ല.
ഇത്രമേൽ സ്നേഹിക്കുന്നയാളെ തള്ളികളയാൻ അവളുടെ ഹൃദയം കല്ലാണെന്ന് പറയുന്നവരുണ്ട്
പക്ഷേ, മുൻപോട്ടു പോകാൻ കഴിയില്ലെന്നറിഞ്ഞ് അനിവാര്യമായ വേർപിരിയൽ നീട്ടേണമോ?
ആദ്യത്തെ തവണ ആ തെറ്റ് പറ്റി
രണ്ടാമത് അത്രമേൽ ദുർബലയായി തീർന്നിരുന്നു, മനസ്സ് ഒന്നു ചായാൻ കൊതിച്ചിരുന്നു
പക്ഷേ മുടങ്ങാതെ തന്റെ ഏക മകന് വേണ്ടി കൃഷ്ണന്റെ മുൻപിൽ കേഴുന്ന അമ്മയുടെ മുഖം അത് മതിയായിരുന്നു എല്ലാം മാറാൻ .ഒരിക്കൽ ഒരാൾ തകർത്തു കളഞ്ഞതാണ് .... വേണ്ട
രണ്ടാം തവണ വിവേകം വേഗം വന്നുവെന്ന് പറയാമോ.....
അറിയില്ല
ഒന്നാം തിരുമുറിവിലേയ്ക്ക് ഇന്നും മീറ ഇറ്റ് വീഴുന്നുണ്ട്...... അവനോട് ഉപയോഗിച്ച് തഴമ്പിച്ച് അർഥമില്ലാതായ ഒരു വാക്ക് മാത്രം
"മാപ്പ് "

എഴുത്തുകുത്തുകൾWhere stories live. Discover now