PART - 44

487 59 50
                                    

തന്റെ നെഞ്ചിൽ തല വെച്ചു ചേർന്ന് കിടന്നു ഉറങ്ങുന്ന ദേവിയെ അഭി ഒന്നു തലോടി. അഭിയുടെ സ്പർശം അറിഞ്ഞെന്ന പോലെ ദേവി ഒന്നുകൂടെ ഒട്ടി ചേർന്നു കിടന്നു. തന്റെ നിധിയെ പൊതിഞ്ഞു സൂക്ഷിക്കുന്ന പോലെ അഭി ദേവിയെ ഒന്നു കൂടെ ചേർത്തു പിടിച്ചു....
 

ഗൗരി.... കാത്തിരിക്കാൻ തയ്യാറാണ് ഞാൻ എത്ര കാലം വേണമെങ്കിലും നിന്റെ സ്നേഹത്തിനു വേണ്ടി.... നിന്റെ പ്രണയത്തിനു വേണ്ടി.... കൊതിയായിരുന്നു  ഗൗരി നിന്റെ കൂടെ ജീവിക്കാൻ.. അതോടൊപ്പം ആദ്യം ഭയവും ആയിരുന്നു നിന്റെ ആ സന്തോഷം നിറഞ്ഞ ജീവിതം ഞാൻ ആയിട്ടു നശിപ്പിച്ചു കളയുമോ എന്നു.. ഇപ്പോൾ ഇതാ ഞാൻ ഭയപ്പെട്ടത് പോലെ തന്നെ സംഭവിച്ചിരിക്കുന്നു നിന്റെ എല്ലാ സന്തോഷവും ഞാൻ ആയിട്ടു തന്നെ നശിപ്പിച്ചിരിക്കുന്നു... നിന്റെ നിറഞ്ഞ ഒരു പുഞ്ചിരി കണ്ടിട്ടു എത്ര നാളു ആയി ഗൗരി... ഞാൻ വരരുതായിരുന്നു നിന്റെ ജീവിതത്തിലേക്ക്.... വരരുതായിരുന്നു ഇന്ത്യയിലേക്ക്... എന്റെ സ്വപ്നത്തിൽ പോലും ഞാൻ അന്ന് അറിഞ്ഞിരുന്നില്ല എന്റേം നിന്റേം ജീവിതം മാറ്റി മറിക്കാൻ ആയിരുന്നു എന്റെ വരവ് എന്നു... അറിഞ്ഞിരുന്നെങ്കിൽ വരില്ലായിരുന്നു ഗൗരി.... ഞാൻ ഇല്ലായിരുന്നുവെങ്കിൽ നീ എത്ര സന്തോഷത്തോടെ ജീവിക്കേണ്ട ആയിരുന്നു. ഭാഗ്യം ഇല്ലാത്തവനാണ് ഞാൻ. എന്റെ ഈ നശിച്ച ഭാഗ്യകേട് ഞാൻ നിനക്കും കൂടെ തന്നുവല്ലോ ഗൗരി.... നീ ഒരിക്കലും എന്നെ കാണാരുതായിരുന്നു, പരിചയപെടരുതായിരുന്നു, സ്നേഹിക്കാറുതായിരുന്നു, എങ്കിൽ നിനക്കു എങ്കിലും സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കായിരുന്നു... എന്റെ വിധി ഇതായിരുന്നു കുഞ്ഞിലെ മുതലേ നീറി നീറി ജീവിക്കുക... അങ്ങനെ തന്നെ അതങ്ങു ജീവിച്ചു തീർന്നേനെ... ഒക്കെ എന്റെ അത്യാഗ്രഹം ആയിരുന്നെന്ന് തോന്നുന്നു... നിന്നെ കൂടെ ഇതിലേക്ക് വലിച്ചു ഇട്ടു പോയല്ലോ ഞാൻ. ക്ഷമിക്കൂ നീ ഗൗരി.... അർഹത ഇല്ലാത്തവൻ ആണെന്ന് അറിയാം... എങ്കിലും എനിക്ക് ഇപ്പോൾ അതിനു അല്ലേ പറ്റുന്നൊള്ളു......

അഭിയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ തുള്ളികൾ ഒഴുകി ഇറങ്ങി... പുറത്തു മഴ തിമിർത്തു പെയ്യുന്നതിന്റെ തണുപ്പിൽ ദേവി ഒന്നൂടെ ഒട്ടി ചേർന്നു കിടന്നു അഭിടെ നെഞ്ചിൽ ഒന്നും അറിയാതെ.......

OUR COMPLICATED LOVE STORY(Malayalam)Where stories live. Discover now