PART-50

381 50 27
                                    

വീട്ടിൽ വന്നപ്പോൾ മുതൽ ദേവി ആരോടും മിണ്ടാട്ടമില്ലാതെ റൂമിൽ ഇരിക്കുവായിരുന്നു.. ദേവി പിണങ്ങി ഇരിക്കുന്ന കൊണ്ടു സേറയും വീട്ടിൽ തന്നെ നിന്നു.. ദേവിയുടെ പിണക്കം കണ്ടു ഗീതയും സേതുവും അഭിയോട് കാര്യം തിരക്കി.. അഭി ഉള്ള കാര്യം പറഞ്ഞു. സേതു ദേവിയോട് സംസാരിക്കാം എന്നു പറഞ്ഞു റൂമിലേക്ക് ചെന്നു...

സേതു ചെല്ലുമ്പോൾ ദേവി ടേബിളിൽ തലയും വെച്ചു കിടക്കുവായിരുന്നു..

"ഡാ...." സേതു ദേവിയുടെ അടുത്തു ചെന്നു വാത്സല്യത്തോടെ വിളിച്ചു.. സേതുവിന്റെ വിളി കേട്ടു ദേവി തല ഉയർത്തി നോക്കി... സേതുവിനെ കണ്ടതും ദേവിക്ക് സങ്കടം അടക്കാൻ പറ്റിയില്ല. സേതുവിനെ ചുറ്റി പിടിച്ചു കൊണ്ട് ദേവി കരഞ്ഞു. ദേവിയുടെ കരച്ചിൽ കണ്ടു സേതുവിന്റെയും കണ്ണുകൾ നിറഞ്ഞു. എന്നിട്ടും സേതു ഒന്നും മിണ്ടിയില്ല. കരഞ്ഞു തീർക്കട്ടെ ദേവിയുടെ സങ്കടം എന്നു സേതുവും വിചാരിച്ചു... കുറെ കരഞ്ഞതിനു ശേഷം ദേവി ഒന്നു ശാന്തമായ പോലെ തോന്നി സേതുവിന്... ദേവിയെ തന്നിൽ നിന്നും മാറ്റി സേതു ഒരു ചെയർ വലിച്ചു ദേവിയുടെ അടുത്തു ഇട്ടിട്ടു ഇരുന്നു...

"സാരമില്ലടാ.... എന്നായാലും ഒരു ദിവസം എല്ലാവരും അറിയും... നമുക്ക് എത്ര കാലം ഇതു ഇങ്ങനെ ഒളിപ്പിച്ചു വെക്കാൻ പറ്റും??? കല്യാണവും ജോലിയും കുഞ്ഞുങ്ങൾ ഉണ്ടാകുന്നതും ഒന്നും കുറേ കാലം ഒന്നും ഒളിപ്പിച്ചു വെക്കാൻ പറ്റില്ലടാ... നമ്മൾ എത്ര കാലം മൂടി കെട്ടി വെക്കാൻ നോക്കിയാലും അതു ഒരു ദിവസം പുറത്തു വരും... നമുക്ക് ഒരു പരിധി ഉണ്ട് ഇതു എല്ലാം മറച്ചു വെക്കുന്നതിനു.... അച്ഛൻ ഇന്ന് രാവിലെ കൂടെ അമ്മയോട് പറഞ്ഞതെ ഉള്ളു ഈ കാര്യത്തെ കുറിച്ചു. നമ്മുടെ എല്ലാ ബന്ധുക്കാരെയും അടുത്തുള്ളവരെയും നമ്മുടെ പരിചയക്കാരെയും എല്ലാം വിളിച്ചു നമുക്കു ഒരു ഫൺക്ഷൻ വെക്കണം എന്നു... ഇപ്പോഴും എത്ര പേർ മോളുടെ കല്യാണം കഴിഞ്ഞത് അറിയാതെ ഇരിക്കുന്നു... എല്ലാവരെയും വിളിച്ചു നമുക്ക് ഇത് നടത്തണം..."  സേതു ദേവിയുടെ കണ്ണുനീർ തുടച്ചു കൊണ്ടു പറഞ്ഞു.

"അച്ഛാ.... ഞാൻ നാളെ മുതൽ കോളേജിൽ പോണില്ല... എനിക്ക് വയ്യ അച്ഛാ അവരെ ഒക്കെ ഫേസ് ചെയ്യാൻ.... ഞാൻ എന്നാ പറയും അച്ഛാ???"

OUR COMPLICATED LOVE STORY(Malayalam)Where stories live. Discover now