PART-30

749 71 57
                                    

നീണ്ട മൂന്നു വർഷകാലങ്ങൾക്കു ശേഷം......

"ഗൗരി...."

"Hmmm"

"ഗൗരീ.. നീ എഴുന്നേക്കണ്ട.... കിടന്നോ കുറച്ചൂടെ...." ഞാൻ ഗൗരിയുടെ മുഖത്തേക്ക് വീണു കിടന്നിരുന്ന അഴിഞ്ഞ മുടിയിഴകൾ പിറകിലേക്ക് മാറ്റി നെറ്റിയിലും കവിളിലും ചുംബിച്ചു....

"അഭീ..."

"Hmmm"

"അഭീ.... എടാ.... എഴുന്നേൽക്കു.... ഇന്ന് നിന്റെയാണ് പ്രെസെന്റഷൻ.. കുളവായാൽ മോനെ അറിയാല്ലോ ലോസ്??" സിദ്ധു ബെഡിൽ കേറി ഇരുന്നു അഭിയെ കുത്തി പൊക്കി.

"സിദ്ധു..... പ്ലീസ്...." അഭി തിരിഞ്ഞു കിടന്നു.

"എടാ... ഏക്ക്..."

"സിദ്ധു... നിന്നോട് ഒരു നൂറു വട്ടം പറഞ്ഞിട്ടുണ്ട് രാവിലെ വന്നു ഇങ്ങനെ വിളിക്കല്ല് എന്നു. ഒരു ദിവസം പോലും ഇതിന്റെ ബാക്കി കാണില്ല. ആ കൃത്യ സമയത്തു വന്നു വിളിച്ചോളും..." അഭി ദേഷ്യത്തോടെ എഴുന്നേറ്റു ഇരുന്നു.

"ആ ബെസ്റ്റ്!!!! എന്റെ പൊന്നു മോനെ അന്യരുടെ ഭാര്യയെ മോഹിക്കരുതെന്നു കർത്താവ് തമ്പുരാൻ പറഞ്ഞിട്ടുണ്ട്. നീ ഇപ്പോഴും അവളെ ഓർത്തോണ്ടു ഇരിക്കുവാ??? അവളിപ്പോൾ മറ്റവനെ കെട്ടി രണ്ടു പിള്ളേരും ആയി. എന്നിട്ടാ നീ ഇപ്പോഴും അവളെ ഓർത്തു കൊണ്ടു ഇരിക്കുന്നെ...."

"ഒന്നു പോടാ... ഞാൻ ഗൗരിയെ ഒന്നും അല്ല കണ്ടത്... "

"അതിനു ഞാൻ എപ്പോഴാ ഗൗരി എന്നു പറഞ്ഞത്???? "

അഭി ഒന്നും മിണ്ടാതെ കിടന്നു.

"എടാ... ഇനി മതി ... എഴുന്നേൽക്കു... പോയി ഫ്രഷ് ആയി വാ... ഞാൻ താഴെ ഉണ്ടാകും... പിന്നെ അങ്കിൾ ഇന്ന് ഓഫീസിലേക്ക് വരില്ലെന്ന് നിന്നോട് പറയാൻ പറഞ്ഞു." സിദ്ധു ബെഡിൽ നിന്നും എഴുന്നേറ്റു നടന്നു കൊണ്ടു പറഞ്ഞു.
അഭി കുറച്ചു നേരം അങ്ങനെ തന്നെ കിടന്നിട്ടു എഴുന്നേറ്റു ഫ്രഷ് ആയി വന്നു സിദ്ധുവിന്റെ അടുത്തേക്ക് ചെന്നു.

"അഭീ... ബ്രേക്ഫാസ്റ്റ് എടുത്തു വെച്ചിട്ടുണ്ട്. കഴിച്ചിട്ട് പോകാം.." സിദ്ധു വാച്ചിൽ നോക്കി കൊണ്ടു പറഞ്ഞു.

"Hmmm..." അഭി ഒന്നു മൂളി. രണ്ടു പേരും ഡൈനിങ്ങ് റൂമിൽ കയറിയതും ശേഖർ കഴിക്കുന്നത് നിർത്തി എഴുന്നേറ്റു.

OUR COMPLICATED LOVE STORY(Malayalam)Where stories live. Discover now