PART-11

858 74 9
                                    

എന്റെ മഹാദേവാ ഞാൻ എങ്ങനെ കണ്ണു തുറക്കും... കണ്ണു തുറന്നാൽ നേരെ നോക്കുന്നത് അഭിയുടെ മുഖത്തേക്കാ... ഏതു നേരത്താണോ ഇവിടെ വന്നു ഇരിക്കാൻ തോന്നിയത്! അഭിയുടെ അടുത്തുള്ള ചെയറിൽ ഇരുന്നാൽ മതിയാരുന്നു. എങ്കിൽ മുഖത്തേക്ക് നോക്കണ്ടായിരുന്നു. അല്ലേലും മണ്ടത്തരം മാത്രവല്ലേ ചെയ്യൂ!! ഇടക്ക് ഇടക്ക് അഭിയെ നോക്കാൻ വേണ്ടി അഭിയുടെ ഓപ്പോസിറ്റ് വന്നു ഇരുന്നേ ആയിരുന്നു ബുദ്ധിപൂർവ്വം.. എന്നിട്ടു ഇപ്പോൾ നോക്കിയേ അതു വലിയ എട്ടിന്റെ പണിയായി എനിക്ക് തന്നെ തിരിച്ചു കിട്ടി. ശോ.... എന്നാ ചെയ്യും.... ഈ മുത്തശ്ശിക്ക് ഇത്ര ബോധം ഇല്ലേ ആവോ!!! അഭി എന്നെക്കുറിച്ചു എന്നാ വിചാരിച്ചു കാണും എന്റെ മഹാദേവാ..... ശോ.... ഈ ഭൂമി ഒന്നു രണ്ടായിട്ടു പിളർന്നു എന്നെ ഇപ്പോൾ തന്നെ ജീവനോടെ അങ്ങു എടുത്തു കൊണ്ടു പോയിരുന്നേൽ!!!!

"അന്ന് നിങ്ങൾ വരുന്നു എന്ന് പറഞ്ഞ സമയത്തു ഞങ്ങൾ വെറുതെ ദേവൂനെ കളിയാക്കി പറഞ്ഞതാ അല്ലാതെ വേറെ ഒന്നും ഇല്ല.. അതിനു എന്റെ കൊച്ചു ഇങ്ങനെ ചമ്മി ഇരിക്കണ്ട ഒരു കാര്യവും ഇല്ല."

എന്റെ അച്ഛാ ഇങ്ങനെ ഒക്കെ പറഞ്ഞിട്ടു വെല്ലോ കാര്യം ഉണ്ടോ? അച്ഛന്റെ പൊന്നമ്മ എല്ലാം നശിപ്പിച്ചില്ലേ!!! ഇനിം കണ്ണു തുറക്കാതെ ഇരിക്കാൻ പറ്റില്ല. എന്റെ മഹാദേവാ അഭി എഴുന്നേറ്റു പോയി കാണണേ.... എനിക്ക് വയ്യ നോക്കാൻ...

ദേവി പതുക്കെ കണ്ണുകൾ പകുതി തുറന്നു നോക്കി. അഭി ഇപ്പൊഴും ദേവിയെ തന്നെ നോക്കി ഇരിക്കുവാണെന്ന് മനസിലായതും ദേവി വീണ്ടും കണ്ണുകൾ കൂട്ടിയടച്ചു. ഇത്‌ കണ്ടതും സിദ്ധുവിനു ചിരി അടക്കാൻ ആയില്ല.

"ദേവീ... അങ്കിൾ പറഞ്ഞ പോലെ ഇങ്ങനെ ചമ്മണ്ട ഒരു കാര്യവും ഇല്ല. ഇവനെ കാണുന്നതിന് മുൻപ് കെട്ടണം എന്നല്ലേ പറഞ്ഞതു.കണ്ടു കഴിഞ്ഞപ്പോൾ അതു എന്തായാലും മാറി പോയി കാണു എന്നു ഞങ്ങൾക്ക് അറിയാം.. അല്ലേലും ഈ മുരടനെയൊക്കെ ആരു കെട്ടാനാ...സോ ടെൻഷൻ ഒന്നും ആകണ്ട. അഭിക്കും ഞങ്ങൾക്കും എല്ലാം ആ സെൻസിൽ എടുക്കാൻ പറ്റും." സിദ്ധു ചിരിച്ചു കൊണ്ട് പറഞ്ഞു.എന്നിട്ടു അഭിയെ ഒന്നൂടെ നോക്കി. അഭി മറ്റൊന്നും ശ്രെദ്ധിക്കാതെ ദേവിയെ തന്നെ നോക്കി ഇരിക്കുവാണ്.

OUR COMPLICATED LOVE STORY(Malayalam)Where stories live. Discover now