PART-39

817 74 101
                                    

"അഭീ..... ഒരു മുട്ടൻ പണി വരുന്നുണ്ട്..." സിദ്ധു അഭിയുടെ റൂമിലേക്ക് ഇടിച്ചു കേറി കൊണ്ടു പറഞ്ഞു.

"എന്താടാ??" അഭി വേവലാതിയോടെ ചോദിച്ചു.

"അതു പറയാം... പക്ഷെ അതിനു മുൻപേ ഇതിനു ഉത്തരം പറ.... നീ എന്തു തോന്ന്യവാസം ആണ് രാത്രിയിൽ ദേവിയുടെ അടുത്തു ചെയ്യുന്നത്??"

"എന്തോന്ന്?" അഭി സിദ്ധുവിനെ മൈൻഡ് ചെയ്യാതെ റൂമിൽ നിന്നും ഇറങ്ങാൻ തുടങ്ങി.

"അയ്യടാ.... നീ ഇത് എങ്ങോട്ടാ പോകുന്നേ? ഞാൻ ചോദിക്കുന്നതിനു പറഞ്ഞിട്ടു പോയാൽ മതി. " സിദ്ധു അഭിയെ പിടിച്ചു റൂമിൽ തള്ളി കേറ്റി കൊണ്ടു പറഞ്ഞു.

"എന്താടാ നിനക്ക്‌? ഞാൻ എന്തു ചെയ്യാനാ?? ദേവി ആ സൈഡിൽ കിടക്കും.. ഞാൻ ഇവിടെയും... " അഭി ബെഡിന്റെ ഒരു സൈഡ് ചൂണ്ടി കാണിച്ചു കൊണ്ടു പറഞ്ഞു.

"അച്ചോടാ.... എന്റെ പൊന്നു മോൻ ഇവിടെ അടങ്ങി ഒതുങ്ങി കിടക്കുവല്ലേ??? എന്നിട്ടാണോടാ അലവലാതി ആ പെങ്കൊച്ചു റൂമിൽ ക്യാമറ വെക്കാൻ ഒരുങ്ങിയെ?"

"WHAT???"

"Hmmm.... എന്റെ അഭിമോനെ ചേട്ടന് ഇന്നും കൂടെയെ ഈ രൂപത്തിൽ കാണാൻ പറ്റൂ... നാളെ അവള് നിന്റെ എല്ലൂരി എടുക്കും..." സിദ്ധു അഭിയുടെ കവിളിൽ പിടിച്ചു കൊണ്ട് സങ്കടം അഭിനയിച്ചു.

"എന്താടാ? ഒന്നു തെളിച്ചു പറ...." അഭിക്കു ദേഷ്യം വന്നു തുടങ്ങി.

"എന്റെ പൊട്ടാ.... അവള് ക്യാമറ വെക്കാൻ പോകുവാ റൂമിൽ... ദേവി സേറയോട് പറഞ്ഞതാ... അവള് വന്നു എന്നോട് പറഞ്ഞു. പിന്നെ അവള് ഒരു ഹെല്പ് ചെയ്‌തിട്ടുണ്ട്‌. ക്യാമറ മേടിക്കണ്ട. ഫോണിന്റെ ക്യാമറ ഓണാക്കി വെച്ചാൽ മതിയെന്ന് പറഞ്ഞു. സോ... ഇന്ന് കിടക്കുന്നതിന്റെ മുൻപ് നീ എങ്ങനെയെങ്കിലും ക്യാമറ കണ്ടു പിടിച്ചു മാറ്റണം. അല്ലേൽ എന്റെ ചക്കര അടങ്ങി ഒതുങ്ങി മാറി കിടക്കണം. ഇതിൽ ഏതെങ്കിലും ഒന്നു ചെയ്യണം... "

"ക്യാമറ എവിടെയാ വെക്കുന്നെ എന്നു എങ്ങനെ അറിയും?"

"ആഹാ... എന്നാലും നീ മര്യാദക്കു കിടക്കില്ല അല്ലേ???"

"ഒന്നു പോടാ... സേറയേ കൊണ്ട് എങ്ങനെ എങ്കിലും നീ ഒന്നു കണ്ടു പിടിച്ചു തരണം ക്യാമറ എവിടെയാണെന്ന്... പ്ലീസ്...."

OUR COMPLICATED LOVE STORY(Malayalam)Where stories live. Discover now