PART-10

838 78 26
                                    

"ദേവ്....."
അഭിയും ഗൗരിയും ഒരുപോലെ തിരിഞ്ഞു നോക്കി. പ്രവീൺ വാതുക്കൽ ചിരിച്ചു കൊണ്ട് നിൽക്കുന്നു. ഗൗരി ആശ്വാസത്തോടെ പ്രവീണിനെ നോക്കി. അഭിയുടെ മുഖത്തേക്ക് ഇനി കുറച്ചു നേരം നോക്കണ്ടല്ലോ!!! അഭിയുടെ മുഖം ദേവിയുടെ മുഖത്തേക്കാൾ നന്നായി ചുവന്നു.... ദേഷ്യം കൊണ്ട്....

"അഭി ഇവിടെ എന്തു ചെയ്യുവാ? ആന്റി പറഞ്ഞു ദേവ് ബിരിയാണി ഉണ്ടാക്കുവാന്ന്‌.. ബട്ട് അഭി ഇവിടെ....?"

"പ്രവീൺ എന്താ ഇവിടെ?" അഭി പ്രവീണിനെ ഇടക്ക് നിർത്തി വെറുപ്പോടെ ചോദിച്ചു.

"ഞാൻ വെറുതേ... ദേവ്നേ കണ്ടില്ലായിരുന്നു കുറേ നേരവായിട്ടു.. അപ്പോൾ ഞാൻ ആന്റിയോട് ചോദിച്ചു.. ആന്റി പറഞ്ഞു ഇവിടെ ഉണ്ടെന്നു..അപ്പോൾ ഞാൻ ....." ഇതും പറഞ്ഞു പ്രവീൺ കിച്ചൻ സ്ലാബിൽ കയറി ഇരുന്നു.

"അഭി... സിദ്ധു എന്തിയെ?" പ്രവീൺ കാലും ആട്ടി ഇരുന്നു ചോദിച്ചു.

"സിദ്ധു ആരെയോ വിളിക്കാൻ പോയേക്കുവാ..." ഗൗരി ഉടനെ പറഞ്ഞു. അഭി സവാള അരിയലും നിർത്തി ബാക്കി ഇന്റർസ്റ്റും പോയി ദേഷ്യത്തോടെ നിന്നു.

"അഭിക്കു കുക്കിങ് അറിയാമോ?" പ്രവീൺ വിടാനുള്ള ഒരു ഉദ്ദേശ്യവും ഇല്ലാ...

"ഇല്ലാ.." അഭി കനപ്പിച്ചു പറഞ്ഞു.

"പിന്നെ അഭി എന്താ കിച്ചനിൽ?"

"പ്രവീണിന് കുക്കിങ് അറിയുവോ"

"ഇല്ലാ.."

"പിന്നെ പ്രവീൺ എന്താ ഇവിടെ?"

"ഞാൻ വെറുതെ..... അല്ലാ.. ദേവ്ന് കുക്കിങ് അറിയാരുന്നല്ലേ... എന്റെ എന്തേലും ഹെല്പ് വേണോ ദേവ്ന്.." പ്രവീൺ അഭിയെ മാറ്റി ദേവിയോട് ചോദിക്കാൻ തുടങ്ങി...

"Hmmm.. എനിക്ക് ഒരുമാതിരി എല്ലാം തന്നെ ഉണ്ടാക്കാൻ അറിയാം.. എന്നു വെച്ചു ചൈനീസും നോർത്ത് ഇന്ത്യൻ ഫുഡ്സും ഒന്നും ഉണ്ടാക്കാൻ അറിയില്ല കേട്ടോ... നമ്മുടെ നാട്ടിലെ ഫുഡ് മാത്രവേ ഉണ്ടാക്കാൻ അറിയൂ... പട്ടിണി കിടക്കാതെ നോക്കാൻ പറ്റും എന്നു മാത്രം..." ദേവി ചിരിച്ചു കൊണ്ട് ചെന്നു അഭിയുടെ കയ്യിൽ നിന്നും സവാള അറിഞ്ഞത് വാങ്ങി.മനപ്പൂർവം അഭിയുടെ മുഖത്തേക്ക് നോക്കിയില്ല...അഭി ആവട്ടെ ദേവിയെ തന്നെ നോക്കി നിൽക്കുവായിരുന്നു.

OUR COMPLICATED LOVE STORY(Malayalam)Where stories live. Discover now