PART - 45

431 56 46
                                    

"എന്താടാ നിനക്കു ഇന്ന് ആകെക്കൂടി ഒരു കള്ളലക്ഷണം....  ഒരു കള്ള ചിരിയും കളിയും നാണവും... എന്നതാടാ ഞാൻ അറിയാതെ ഇവിടെ ഒരു ചുറ്റിക്കളി???" അഭിയുടെ റൂമിലേ വാതിൽ തുറന്നു കൊണ്ടു സിദ്ധു കയറി വന്നു...

"ഇതു ഞാൻ അങ്ങോട്ടു അല്ലേ ചോദിക്കണ്ടേ.... രണ്ടു ദിവസം ആയിട്ട് നിനക്കു എന്താ ഒരു ഇളക്കം കൂടുതൽ??? നിനക്കു മാത്രം അല്ല വേറെ ഒരാൾക്കും...." അഭി കട്ടിലിൽ നിന്നും എഴുന്നേറ്റു ഇരുന്നു കൊണ്ട് തിരിച്ചു ചോദിച്ചു.

"എനിക്ക് അറിയില്ല അവൾക്കു എന്താണെന്ന്..." സിദ്ധു കേട്ട പാതി ചാടി കേറി പറഞ്ഞു.

"ഏതു അവൾക്കു??? പറയടാ.... ഏതവൾ എന്നു??"

"അതു പിന്നെ നീ അല്ലെ ചോദിച്ചേ... അവൾക്കു എന്താണ് എന്ന്?"

"ഞാൻ എപ്പോഴാ അവൾ എന്നു പറഞ്ഞേ?"

"ആ അതു പിന്നെ നിന്റെ ചോദ്യം കേട്ടാൽ അറിയാല്ലോ... സേറയുടെ കാര്യം ആണ് ചോദിക്കുന്നേ എന്നു...." സിദ്ധു മുകളിലൊട്ടും താഴോട്ടും ഒക്കെ നോക്കി കൊണ്ടു പറഞ്ഞു.

"ഓഹോ.... അപ്പോൾ നിനക്കു അറിയാം... പറയടാ... ഞാൻ അറിയാതെ നിനക്കു എന്താ ഒരു ചുറ്റിക്കളി...." അഭി സിദ്ധുവിന്റെ മുഖത്തു നിന്നും കണ്ണെടുക്കാതെ ചോദിച്ചു.

"എടാ... എന്റെ മൊത്തം കിളിയും ഒരുമിച്ചു പറന്നു പോയി ഇരിക്കുവാ...." സിദ്ധു അഭിടെ അടുത്തു കട്ടിലിൽ ഇരുന്നു കൊണ്ടു പറഞ്ഞു.

"എന്താടാ??? സേറ വല്ലോ പണിയും തന്നോ നിനക്കു???" അഭി ചിരിച്ചു കൊണ്ട് ചോദിച്ചു.

"എടാ ഞാൻ അവളെ ഇന്നലെ രാവിലെ കണ്ടതാ... സ്വാതിയുടെ കൂടെ പുറത്തു നിന്നു വന്നപ്പോൾ നിനക്കു എന്തോ പറയാൻ ഉണ്ടെന്നു പറഞ്ഞു ഞാൻ നിന്നില്ലേ.... അപ്പോൾ..."

"അപ്പോൾ????"

"എടാ എനിക്ക് വട്ടായത് ആണോ ഇനി അവൾക്കു വട്ടായത് ആണോ എന്ന് എനിക്ക് അറിയില്ല.. അവൾ എന്നെയെ... "

"നിന്നെ എന്നാ ചെയ്തേ?"

"Ohh എന്നെ ഒന്നും ചെയ്തില്ല..."

"പിന്നെ??"

"പിന്നെയേ... അവള് പറയുവാ മര്യാദക്ക് അവളേം കെട്ടി അവളുടെ പിള്ളേരേം നോക്കി ജീവിച്ചോണം , അല്ലാതെ വല്ലോ പെമ്പിള്ളേരുടേം പിറകെ നടന്നു അവളുടെ കൈക്ക് പണി ഉണ്ടാക്കല്ലു എന്നു.. "

OUR COMPLICATED LOVE STORY(Malayalam)Where stories live. Discover now