PART-43

698 61 34
                                    

"എന്റെ കുരിശുപള്ളി മാതാവേ ആ നാശം പിടിച്ച പെണ്ണിനെ ഇവിടുന്നു കെട്ടിയെടുപ്പിക്കുവാണേൽ ഒരു 100 മെഴുകുതിരി ഞാൻ കത്തിച്ചോളാവേ...." സേറയുടെ പറച്ചിൽ കേട്ടു ദേവി ചിരിച്ചു കൊണ്ട് സേറയേ നോക്കി..

"സത്യവായിട്ടും ഞാൻ മടുത്തു ദേവി ആ കാലമാടത്തിയെ കൊണ്ടു.....വല്ലോ കുരുടാനും കലക്കി കൊടുത്തു കൊന്നാലോ എന്നു വരെ ഞാൻ ഓർക്കുവാ... അവളുടെ siiiiiid എന്നുള്ള വിളി കേൾക്കുമ്പോൾ എനിക്ക് കലി കേറും. ഇപ്പോഴാ എനിക്ക് നിന്റെ വിഷമം മനസിലായത്. പണ്ട് ഗംഗേച്ചി അഭിടെ പിറകെ നടന്നപ്പോൾ നിന്നെ ഞാൻ കുറേ കളിയാക്കിയതല്ലേ... അതിനു കർത്താവ് എനിക്ക് തന്ന പണി ആണെന്ന് തോന്നുന്നു ഈ കാലമാടത്തിയുടെ രൂപത്തിൽ വന്നത്." ദേവി ചിരിച്ചു കൊണ്ട് നോക്കി കൊണ്ടിരുന്ന ബുക്ക് മറിച്ചു.

"ഞാൻ ഇവിടെ ഒരു ദുരന്ത കഥ പറയുമ്പോൾ ആണോടി നിന്റെ വായന." ദേവി വായിച്ചു കൊണ്ടിരുന്ന ബുക്ക് വാങ്ങി മാറ്റി വെച്ചു കൊണ്ട് സേറ ദേഷ്യത്തോടെ നോക്കി.

"എന്നതാ എന്റെ സേറ നിനക്കു? ഇതിനും മാത്രം ഇപ്പോൾ ഇവിടെ എന്നതാ ഉണ്ടായേ??"

"ഒന്നും ഉണ്ടായില്ലേ??? ഒന്നും ഉണ്ടായില്ല  അല്ലേ? ഇത്തിരി നേരം മുൻപ് ആ പൊട്ടന്റെ കയ്യും തൂങ്ങി ഒരുത്തി ഇവിടുന്നു ഇറങ്ങി പോയതും എന്റെ മോള് കണ്ടില്ലല്ലേ?? അല്ലേലും നിനക്കു എന്നാ അഭിയുടെ കൂടെ അല്ലല്ലോ സിദ്ധുവിന്റെ കൂടെ അല്ലേ പോയത്.. അതു എനിക്ക് അല്ലേ കൊണ്ടത്.. നിനക്കു അല്ലല്ലോ..."  സേറ മുഖം വീർപ്പിച്ചു കൊണ്ട് തിരിഞ്ഞു ഇരുന്നു.

"എന്റെ സേറ സ്വാതിക്കു പാലാ ഒന്നു ചുറ്റി കാണണം എന്ന് പറഞ്ഞു ഇന്നലെ തൊട്ടു സിദ്ധുവിന്റെ പിറകെ നടക്കുവായിരുന്നു. നിവൃത്തി കേടു കൊണ്ടാണ് ആ പാവം പോയത്."

"പിന്നെ ഇതിനും മാത്രം ചുറ്റി കാണാൻ പാലായിൽ ഏതാണ്ട് ഇരിക്കുന്നു. കുറേ കെട്ടിടങ്ങൾ ഉണ്ടാക്കി വെച്ചിട്ടുള്ളതല്ലാതെ വേറെ എന്തേലും ഇവിടെ ഉണ്ടോ? ഇവള് എന്നാ ബിൽഡിങ്‌സ് ഒന്നും കണ്ടിട്ടില്ലേ?" സേറ ചുണ്ടു കൂർപ്പിച്ചു കൊണ്ടു ചോദിച്ചു.

"എന്റെ സേറ അതു ഒന്നു വിട്..."

"പറ്റില്ല... നീ ഇപ്പോൾ തന്നെ സിദ്ധുവിനെ തിരിച്ചു വിളിക്കു..."

OUR COMPLICATED LOVE STORY(Malayalam)Where stories live. Discover now