PART-46

449 54 28
                                    

"നമുക്ക് മൂന്നു റൂം എടുക്കാം അല്ലേ? " അഭി ഡ്രൈവ് ചെയ്യുന്നതിനിടയിൽ എല്ലാവരോടും ആയി ചോദിച്ചു.

"മൂന്നോ? അതെന്നാ നിങ്ങൾ കെട്ടിയോളും കെട്ടിയോനും ഒരു റൂം വേണ്ടേ??" സേറ ചാടി കേറി ചോദിച്ചു.

"എനിക്കും ഗൗരിക്കും കൂടെ ഒരു റൂം. സിദ്ധുനു ഒരു റൂം സേറക്കും സ്വാതിക്കും കൂടെ ഒരു റൂം!!!" സേറയുടെ ചോദ്യം കേട്ട് അഭി ചിരിച്ചു കൊണ്ട് പറഞ്ഞു.

"What???? ഞാനും ഇവളും കൂടെയോ??? നടക്കില്ല അഭി... നടക്കില്ല എന്നു പറഞ്ഞാൽ നടക്കില്ല. മൂന്നു റൂം എന്നു പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചേ ഞാനും ദേവിയും കൂടെ ഒരു റൂം അഭിയും സിദ്ധുവും കൂടെ ഒരു റൂം. ഇവൾക്ക് ഒരു റൂം. അങ്ങനെ ആണെന്നാണ്" സേറ ദേഷ്യപ്പെട്ടു കൊണ്ടു പറഞ്ഞു.

"സേറ ഇങ്ങനെ റൂഡ് ആയി സംസാരിക്കണ്ട കാര്യം ഇല്ല... നിനക്കു സ്വാതിയുടെ കൂടെ റൂം ഷെയർ ചെയ്യാൻ വയ്യെങ്കിൽ വേണ്ട. പോട്ടെ... അതിനു ഇങ്ങനെ കിടന്നു സംസാരിക്കണ്ട കാര്യം ഇല്ല..." സേറയുടെ സംസാരം കേട്ടു സിദ്ധുവിനു ദേഷ്യം വന്നു..

"ഓഹ്... ഓരോരുത്തർക്കും കൊള്ളും അവനോന്റെ ആൾക്കാരെ പറയുമ്പോൾ... ഞാൻ അതോർത്തില്ല... സോറി.... അഭി വണ്ടി നിർത്തൂ... ഞാൻ ഇവിടെ ഇറങ്ങുവാ... " സേറ പിറകിൽ കൂടെ അഭിയുടെ തോളിൽ തട്ടി കൊണ്ടു പറഞ്ഞു.

"സേറ ഇതു എന്നാ കുഞ്ഞികുട്ടികളെ പോലെ? ദേവി സേറയുടെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു.

"ആ... ഞാൻ ഇങ്ങനെയാ.... വണ്ടി നിർത്തൂ അഭി... " സേറയുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങി...

"അല്ലേലും എനിക്ക് നിന്നെ പോലെ കൾച്ചർ ഇല്ലാത്ത ഒരു പെണ്ണിന്റെ കൂടെ റൂം ഷെയർ ചെയ്യാൻ എനിക്കും ഒട്ടും താല്പര്യം ഇല്ല...." അതു വരെ എല്ലാം കേട്ടുകൊണ്ട് മിണ്ടാതെ ഇരുന്ന സ്വാതി പറഞ്ഞു.

സേറ തിരിച്ചു പറയാൻ ഒരുങ്ങിയപ്പോഴേ ദേവി സേറയുടെ കയ്യിൽ കേറി പിടിച്ചു വേണ്ട എന്നർത്ഥത്തിൽ....

"അഭി.... വണ്ടി നിർത്തൂ..." സേറ വീണ്ടും അഭിയുടെ നേരെ തിരിഞ്ഞു.

അഭി ഒരു കോഫിഷോപ്പിനോട് ചേർന്നു കാർ നിർത്തി... എല്ലാവരും കാറിൽ നിന്നും ഇറങ്ങി.

OUR COMPLICATED LOVE STORY(Malayalam)Where stories live. Discover now