PART-24

804 75 41
                                    

അഭി സ്നൂപ്പിയും ആയി എന്റെ അടുത്തു ബെഡിൽ വന്നിരുന്നു. അവനാണ് ഞങ്ങളുടെ ഫസ്റ്റ് ബേബി.... അഭിയുടെ കയ്യിൽ അവൻ ഒരു കുഞ്ഞികുട്ടിയെ പോലെ കിടക്കുവാ. അഭിയുടെ കയ്യിൽ ഒതുങ്ങുവാനുള്ളതെ ഉള്ളു അവൻ... ഞാനും അഭിയും ഞങ്ങളുടെ സ്നൂപ്പി ബേബിയും....Awwww...

"ഗൗരി...." oh എന്റെ അഭി എന്തു സ്നേഹത്തോടെയാ എന്നെ വിളിക്കുന്നേ!!!

"Hmmmm... അഭീ..."

"ഗൗരീ....."

"Hmmmm"

"Happy birthday Gauri" aww എന്റെ ചക്കര അഭി...

"I love you"

"What........."

I love you എന്നു പറഞ്ഞാൽ തിരിച്ചു what എന്നാണോ ചോദിക്കണ്ടേ???? I love you too എന്നല്ലേ പറയണ്ടേ.... ഈ അഭിക്കു ഒന്നും അറിയില്ല... ഇനി ഇതൊക്കെ എന്നാണോ ഈ ചെക്കൻ പഠിക്കുന്നെ!!! തിരിച്ചു i love you too എന്നു പറ അഭീ..... ഇതെന്നാ ഒന്നും മിണ്ടാതെ ഇരിക്കുന്നെ....

"പറയന്നേ....." ദേവി കണ്ണുകൾ മുഴുവനായും തുറന്നു കൊണ്ടു അഭിയേ നോക്കി. അഭി അപ്പോഴും എന്താ സംഭവിച്ചു കൊണ്ട് ഇരിക്കുന്നെ എന്നറിയാതെ ദേവിയെ തന്നെ കണ്ണിമചിമ്മാതെ നോക്കി കൊണ്ട് ഇരിക്കുവായിരുന്നു.....

ഇതെന്നാ അഭീ i love you too തിരിച്ചു പറയാത്തെ..... What.... ഇപ്പോൾ എന്നാ ഞാൻ പറഞ്ഞേ??? അഭി എന്നാ പറയാത്തത് എന്നാ ഞാൻ ഇപ്പോൾ പറഞ്ഞേ??? അയ്യോ!!!!എന്റെ മഹാദേവാ.... നശിപ്പിച്ചു.... എല്ലാം നശിപ്പിച്ചു... ഞാൻ അഭിയോട് എന്റെ ഇഷ്ടം പറഞ്ഞതു ഇങ്ങനെ വൃത്തികേടായിട്ടു ആയിരുന്നോ??? നശിപ്പിച്ചു!!!! ഇനി എന്നാ ചെയ്യും??? അല്ലാ അഭി എന്താ ഒന്നും മിണ്ടാത്തെ!!! എന്താ ഇങ്ങനെ ഒരുമാതിരി എന്നെ നോക്കുന്നേ?? അപ്പോൾ അഭിക്കു എന്നെ ഇഷ്ടം അല്ലായിരുന്നോ?? അഭിക്കു അങ്ങനെ ഒന്നും എന്നോട് തോന്നിയില്ലായിരുന്നോ????എന്റെ മഹാദേവാ....അല്ലാ അഭി എന്താ ഇവിടെ! എന്റെ റൂമിൽ??? ഇവിടെ എന്നാ ചെയ്യുവാ? ശോ!! ഒന്നും അങ്ങു മനസിലാകുന്നില്ലല്ലോ!!!! അഭി ഒന്നു ശ്വാസം കൂടെ വിടാതെ ഇങ്ങനെ നോക്കുന്നത് എന്താ?? എന്തെങ്കിലും ഒന്നു പറഞ്ഞു കൂടെ..... ഉറക്കപ്പിച്ചു പറഞ്ഞതാണേലും ഞാൻ ശരിക്കും അഭിയോട് പറഞ്ഞില്ലേ എന്റെ ഇഷ്ടം. എന്നിട്ടും അഭീ.... ഹും... ഞാൻ ഒരു മണ്ടി.... ശരിക്കും മരമണ്ടി.... എനിക്ക് അഭിയോട് തോന്നിയ ഇഷ്ടം തിരിച്ചും കാണും എന്നു വെറുതേ മോഹിച്ചു... അഭിയുടെ ഞെട്ടലോടെ ഉള്ള ഈ നോട്ടം കണ്ടാലേ അറിയാം അഭി എന്റെ സ്നേഹം അംഗീകരിക്കില്ലെന്ന്.... അപ്പോൾ ഇത്രേം ദിവസം എന്നോട് സംസാരിച്ചതും നോക്കിയതും ഇത്രയേറെ എന്നെ കെയർ ചെയ്തതും ഇന്നലെ രാത്രിയിൽ അവിടെ കൊണ്ടു പോയതും സ്നൂപ്പിയെ വാങ്ങി തന്നതും പിന്നേ എന്റെ കവിളിൽ കിസ് ചെയ്തേ ഒക്കെ.... ഒക്കെ വെറുതെ ആയിരുന്നോ??? അതോ....അതോ ഇനി.... ഇനി എന്നെ അഭി സിസ്റ്റർ ആയിട്ടാണോ കാണുന്നേ!!!!!! അഭിയുടെ മരിച്ചു പോയ സിസ്റ്ററിന്റെ സ്ഥാനത്തു!!!! എന്റെ കുരിശുപള്ളി മാതാവേ.... ഇനി അങ്ങനെ വല്ലതും ആണോ????? ഡാഡിന്റെ ഫ്രണ്ടിന്റെ മകൾ അഭിക്കു സിസ്റ്റർ.... അഭിമന്യു ശേഖറിന്റെ സിസ്റ്റർ ദേവിഗൗരി എസ്!!!!

OUR COMPLICATED LOVE STORY(Malayalam)Where stories live. Discover now