PART-20

760 74 22
                                    

"അച്ഛാ... ഇനി ഞാൻ ഡ്രൈവ് ചെയ്യാം..." ദേവി സേതുവിനോട് പറഞ്ഞു.

"ശരി. നീ മടുക്കുമ്പോൾ പറഞ്ഞാൽ മതി."

സേതു ദേവിയുടെ തലയിൽ ഒന്നു തലോടി കൊണ്ടു പറഞ്ഞു പുറകിലേക്ക് ഇരുന്നു. പിന്നീടങ്ങോട്ട് ഗൗരി ആയിരുന്നു ഡ്രൈവ് ചെയ്‌തത്‌. കുറേ നേരത്തിനു ശേഷം അവർ മൈസൂരിൽ എത്തി. ശേഖറിന്റെയും സേതുവിന്റെയും ഫ്രണ്ട് ആയിരുന്നു അവിടെ ഹോട്ടൽ നടത്തുന്നത്. അവിടെ സ്റ്റേ ചെയ്യാൻ ആയിരുന്നു തീരുമാനം. സേതുവും ശേഖറും ഗീതയും കൂടെ ഫ്രണ്ടിനെ കാണാൻ പോയി. രണ്ടു ചെകുത്താന്മാരുടെ ഇടയിൽ അഭിയേയും ദേവിയേയും ഇട്ടിട്ടാണ് പോകുന്നത് എന്നു അവര് ഓർത്തതേ ഇല്ല.

"ദേവീ... കാട്ടിലെ നൈറ്റ് എങ്ങനെ ഉണ്ടായിരുന്നു? " സിദ്ധു ഒരു കള്ളച്ചിരിയോടെ അഭിയേ നോക്കി കൊണ്ടു ദേവിയോട് ചോദിച്ചു.

"അതു... അതു നല്ലതായിരുന്നു..." ദേവി പെട്ടെന്ന് പറഞ്ഞു അവസാനിപ്പിക്കുവാൻ നോക്കി.

"നിനക്കു പേടിയില്ലായിരുന്നോ രാത്രി ആയപ്പോൾ? " സേറയും സിദ്ധുവിന്റെ സഹായത്തിനു എത്തി.

"ഇല്ല. അഭിയുണ്ടായിരുന്നല്ലോ!!" ദേവി ഒന്നും ഓർക്കാതെ പെട്ടെന്ന് പറഞ്ഞു.

"Ohh അഭി ഉണ്ടായിരുന്നല്ലോ!!!!! " സേറയും സിദ്ധുവും ഒരുമിച്ചു പറഞ്ഞു.

"Okk..... ദേവി പേടിക്കാതെ ഇരിക്കാൻ നീ എന്താ ചെയ്തേ അഭി???" സിദ്ധു വലിയ കാര്യം ചോദിക്കുന്ന മട്ടിൽ അഭിയോട് ചോദിച്ചു.

"Shut up"

"Ok boss!!!! എന്നാൽ പിന്നെ ദേവി പറ. ദേവി പേടിക്കാതെ ഇരിക്കാൻ അഭി എന്തു ചെയ്തു?" സിദ്ധു വീണ്ടും പാവം ദേവിയിലേക്കു തിരിഞ്ഞു...

"ഈ ഫിലിമിൽ ഒക്കെ കാണുന്നത് പോലെ നിങ്ങൾ കൈ ഒക്കെ കോർത്തു നടന്നോ? പിന്നെ ഏതേലും മൃഗം ഒക്കെ പുറകെ വന്നപ്പോൾ അഭി ദേവിയേയും കൊണ്ടു ഓടി കാണും. എന്നിട്ടു ഇടക്ക് വെച്ചു ദേവി വീഴും, പിന്നെ അഭി ദേവിയെ എടുക്കും... പിന്നേ.....

ദേവിയെ വിയർത്തു തുടങ്ങി.

"അതു...അതു... അങ്ങനെ ഒന്നും ഇല്ല...അതു പിന്നെ... അഭി എന്റെ കൂടെ എപ്പോഴും നിന്നു എന്നാ ഞാൻ പറഞ്ഞേ... അല്ലാതെ വേറെ ഒന്നും ഇല്ല" ദേവി പറഞ്ഞൊപ്പിച്ചു.

OUR COMPLICATED LOVE STORY(Malayalam)Where stories live. Discover now