PART-5

1K 76 8
                                    

അഭി വിൻഡോയിലൂടെ പുറത്തേക്കു നോക്കി നിൽക്കുവാണ്‌. ഗൗരി വന്നത് അറിഞ്ഞതേ ഇല്ലാ.ഗൗരി ആണെങ്കിൽ റൂമിൽ കേറിയ പടി നിൽക്കുവാണ് എന്ത് ചെയ്യണം എന്നറിയാതേ!

എൻെറ മഹാദേവാ... മിക്കവാറും ഞാൻ ഇപ്പോൾ തന്നെ ഹാർട്ട് അറ്റാക്ക് വന്നു മരിച്ചു പോകും... അതോ ഞാൻ മരിച്ചോ? എന്റെ ചങ്ക് ഇടിക്കുന്നേ ഇല്ലാ... അത് നിശ്ചലമായി ഇരിക്കുന്ന പോലെ തോന്നുന്നു. അല്ലേൽ പട പടാ ഇടിക്കുന്നേ ആയിരുന്നു.അവിടെ എന്നാണാവോ കാണാൻ ഉള്ളേ? റൂം മാറി കേറിയത് വല്ലതും ആണോ ആവൊ?ഒന്നു തിരിഞ്ഞു നോക്കിയിരുന്നേൽ....

ഗൗരി അഭിയേ തന്നെ നോക്കി നിൽക്കുവാണ്.പെട്ടെന്ന് അഭി തിരിഞ്ഞു ഗൗരിയേ നോക്കി.രണ്ടു പേരും കുറേ നേരം ഒന്നും മിണ്ടാതെ അങ്ങനെ തന്നെ നോക്കി കൊണ്ടിരുന്നു. അത്രേം നേരം അനുഭവിച്ച വേദനയും സങ്കടവും എല്ലാം ആ ഒരു നിമിഷം കൊണ്ട് ഗൗരി മറന്നു പോയി. ഒന്നും സംസാരിക്കാതെ തന്നെ അഭിയായിട്ടു ഉണ്ടാക്കിയ ഗൗരിയുടെ വേദന അഭി ആയി തന്നെ മായിച്ചു കളഞ്ഞു. ഗൗരി പോലും അറിയാതെ ഗൗരിടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നു. അത് കണ്ടു അഭിയും മനസ് തുറന്നു ഒന്നു ചിരിച്ചു. എന്നിട്ടു ഗൗരിയുടെ അടുത്തേക്ക് വന്നു.ഗൗരി നിന്നിടത്തു തന്നെ പ്രതിമ പോലെ നിൽക്കുവാണ്...

"ഗൗരീ.... "

"ദേവ്..." അഭിയുടെ സംസാരം ഇടക്കു നിർത്തി പ്രവീൺ കയറി വന്നു.

"Hey അഭി ഇവിടെ ഉണ്ടായിരുന്നോ? അഭി എന്താ വന്നേ?" പ്രവീൺ അഭിയോട് ചോദിച്ചു. അഭി ആവട്ടെ ദേഷ്യം മുഴുവൻ കടിച്ചമർത്തി പ്രവീണിനേ കൊല്ലാൻ ഉള്ള കലിയോടെ നിൽക്കുവാണ്.പിന്നെ തിരിച്ചു ഒന്നും മിണ്ടാതെ ഗൗരിയേ ഒന്ന് നോക്കിയിട്ടു ദേഷ്യത്തോടെ ഇറങ്ങി പോയി. ഗൗരി അഭി പോകുന്നത് സങ്കടത്തോടെ നോക്കി നിന്നു.

"ദേവ്... അഭി എന്തിനാ വന്നേ? "

"അറിയില്ല പ്രവീൺ...എന്നോട് ഒന്നും പറഞ്ഞില്ല.. അല്ലാ... പ്രവീൺ ഇപ്പോൾ എന്തിനാ ഇങ്ങോട്ടു വന്നേ?"

"അല്ലാ...ദേവ് ഇന്ന് മുഴുവൻ മൂഡ് ഓഫ് ആയിരുന്നില്ലേ, ഞാൻ കമ്പനി തരാന്നു വെച്ചു."

OUR COMPLICATED LOVE STORY(Malayalam)Where stories live. Discover now