PART-34

795 79 37
                                    

ദേവിയുടെ കരച്ചിൽ ഒന്നു അടങ്ങി. ശ്വാസോച്ഛ്വാസം നേരെ ആയപ്പോൾ അഭിക്കു മനസിലായി ദേവി ഉറങ്ങി തുടങ്ങി എന്നു. അഭി ചെയറിൽ നിന്നും ശബ്ദം ഉണ്ടാക്കാതെ എഴുന്നേറ്റു ബെഡിനു അടുത്തു വന്നു ടേബിൾ ലാംബ് ഓൺ ചെയിതു ദേവിയേ നോക്കി. പണ്ടത്തെ പോലെ തന്നെ ഒരു പില്ലോയും കെട്ടിപിടിച്ചു ശാന്തമായി കിടന്നു ഉറങ്ങുന്ന ദേവിയെ അഭി വാത്സല്യത്തോടെ നോക്കി നിന്നു. കരഞ്ഞു കരഞ്ഞു ദേവിയുടെ മുഖം ചുവന്നു തുടുത്തിരുന്നു.അതു കണ്ടപ്പോൾ അഭിയുടെ ഹൃദയം ഒന്നു പിടഞ്ഞു. അഭി ദേവിയുടെ അടുത്തു പതിയെ ഇരുന്നു....കുറേ നേരം ദേവിയെ തന്നെ നോക്കി ഇരുന്നു ദേവിയുടെ മുടിയിഴയിലൂടെ ഒന്നു വിരൽ ഓടിച്ചു. സീമന്തരേഖയിൽ താൻ ചാർത്തി കൊടുത്ത ചുവപ്പ്‌ കണ്ടു അഭിയുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നു. അറിയാതെ ഒരു സന്തോഷം ഉള്ളിൽ നിറഞ്ഞു.ശേഖർ കൊണ്ടു വന്നു ഒരു താലി കൊടുത്തു, ദേവിയുടെ കഴുത്തിൽ അവർ പറഞ്ഞു തന്നത് പോലെ കെട്ടി എന്നല്ലാതെ ആ താലി ഒന്നു ശരിക്ക് കാണാൻ പോലും തനിക്കു പറ്റിയില്ല എന്നു അഭി ഓർത്തു. ആ താലി ഒന്നു കാണാൻ അഭിക്കു അതിയായ ആഗ്രഹം തോന്നി. നീണ്ട മാലയിൽ കോർത്തിട്ടത്തിനാൽ താലി പുറത്തു കാണുന്നില്ലായിരുന്നു. ദേവി ഉണർന്നാൽ പണി പാളും എന്നു അറിയാവുന്ന കൊണ്ട് അഭി താലി എടുക്കാൻ മുതിർന്നില്ല. കുറെയേറെ നേരം ദേവിയുടെ മുടിയിഴകളിലൂടെ തഴുകി ഇരുന്ന് കൊണ്ടു ദേവിയെ തന്നെ നോക്കി ഇരുന്നു അഭി ഉറക്കത്തിലേക്കു വഴുതി വീണു........

കല്യാണവീടായതിനാൽ നേരത്തെ തന്നെ വീട്ടുകാർ ഉണർന്നു എന്നു തോന്നുന്നു. പുറത്തെ ബഹളം കേട്ട് അഭി പതിയെ കണ്ണുകൾ തുറന്നു. ചാരി ഇരുന്നു ഉറങ്ങിയതിനാൽ കഴുത്തിനു നല്ല വേദന... അടുത്തു ഒന്നും അറിയാതെ കിടന്നുറങ്ങുന്ന ദേവിയെ അഭി നോക്കി. പുറത്തെ ബഹളങ്ങൾ ഒന്നും ദേവി അറിയുന്നില്ല. നല്ല ഉറക്കം തന്നെ. അഭി കുനിഞ്ഞു ദേവിയുടെ നെറ്റിയിൽ പതുക്കെ ചുണ്ടുകൾ അമർത്തി.
" ഞാൻ തൊടുന്നത് പോലും നിനക്കു അറപ്പാണ് എന്നു അറിയാം.. സോറി ഗൗരി... ഞാൻ ഒന്നും അറിഞ്ഞു കൊണ്ട് ചെയ്തതല്ല. നിന്റെ സന്തോഷം മാത്രവേ ഞാൻ ആഗ്രഹിച്ചിരുന്നൊള്ളു. പക്ഷെ ഞാൻ ആയിട്ടു തന്നെ നിനക്കു ഈ തോരാ കണ്ണുനീർ നൽകുമെന്ന് അറിഞ്ഞിരുന്നില്ല... ഈ ജന്മം നീ എന്നോട് ക്ഷമിക്കില്ലെന്നു എനിക്ക് അറിയാം.... എങ്കിലും അവസാന നിമിഷം വരെ ഞാൻ നിന്റെ കൂടെ ഉണ്ടാകും... നീ എത്ര ഒക്കെ എന്നെ തള്ളി പറഞ്ഞാലും....." അഭി ഒന്നു കൂടെ ദേവിയെ നോക്കിയിട്ട് എഴുന്നേറ്റ് ഫ്രഷ് ആയി വന്നു റൂമിനു വെളിയിൽ ഇറങ്ങി ഡോർ ചാരി...
ഗംഗയുടെ വീട് ഒരു വലിയ തറവാട് വീടായിരുന്നു. എങ്ങോട്ട് പോകണം എന്നറിയാതെ അഭി ഒരു നിമിഷം നിന്നു.. ഒരുപാട് മുറികൾ ഉള്ള ഒരു തറവാട് വീട്. അവിടെ നിന്നും സിദ്ധുവിനെ എങ്ങനെ കണ്ടുപിടിക്കുമെന്ന് അറിയാതെ അഭി നിന്നു. തലേന്ന് എപ്പോഴോ മൊബൈൽ സിദ്ധുവിന്റെ കയ്യിൽ കൊടുത്തിരുന്നു. പിന്നെ ഉള്ള ബഹളത്തിൽ മൊബൈലിന്റെ കാര്യം ഓർത്തതെ ഇല്ല. ഇപ്പോഴാണ് അതിന്റെ ആവശ്യം അഭി മനസിലാക്കുന്നത്. പരിചയമില്ലാത്ത ആളുകൾ അവിടെയും ഇവിടെയും ഒക്കെ ആയി നിൽപ്പുണ്ടായിരുന്നു. എല്ലാവരും അഭിയെ നോക്കി ആക്കിയ ഒരു ചിരി ചിരിക്കുന്നതല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. റൂമിൽ നിന്നും പുറത്തിറങ്ങാൻ തോന്നിയ നിമിഷത്തെ പഴിച്ചു അഭി സിദ്ധുവിനെ തേടി.... പെട്ടെന്ന് ഒരു പരിചയ മുഖം തന്നെ കടന്നു പോകുന്നു എന്ന് തോന്നി അഭി തിരിഞ്ഞു വിളിച്ചു.

OUR COMPLICATED LOVE STORY(Malayalam)Where stories live. Discover now