PART-28

606 60 37
                                    

"അച്ഛാ..... അച്ഛാ... ഹലോ??? അച്ഛാ??" ദേവി ഫോണിലൂടെ വിളിച്ചു കൊണ്ടിരുന്നു. പക്ഷെ അപ്പോഴേ സേതു ഒന്നും പറയാതെ കോൾ കട്ടാക്കിയിരുന്നു.

"ഗൗരി..... എന്തു പറ്റി? എന്താ വല്ലാതെ ഇരിക്കുന്നെ?" ദേവിയുടെ വെപ്രാളം കണ്ടു അഭി ഓടി വന്നു ചോദിച്ചു.

"അറിയില്ല അഭി...അച്ഛനായിരുന്നു വിളിച്ചത്... എന്തോ സംഭവിച്ചു വീട്ടിൽ...എന്നതായിരിക്കും? അച്ഛൻ കോൾ പെട്ടെന്ന് കട്ടാക്കുവേം ചെയിതു. പേടിയാകുന്നു എനിക്ക്. നമുക്ക് വീട്ടിൽ പോകാം അഭി പ്ലീസ്..." ദേവി അഭിയുടെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു.

"പോകാം.. ആദ്യം ഗൗരി ഒന്നു ടെൻഷൻ ആവാതെ ഇരിക്കു... ഞാൻ ഇല്ലേ കൂടെ..." അഭി ദേവിയെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു.

"പോകാം അഭീ..."

"Hmm" രണ്ടു പേരും ഉടൻ തന്നെ അമ്പലത്തിൽ നിന്നും ഇറങ്ങി. കാറിനടുത്തേക്കു ചെന്നു. ഗംഗ സ്നൂപ്പിയേയും പിടിച്ചു കൊണ്ട് ഇരിക്കുവായിരുന്നു.

"നല്ല ആൾക്കാരാ രണ്ടും... എന്നോട് വരുന്നുണ്ടോ എന്നു ഒന്നു ചോദിക്കുക പോലും ചെയ്യാതെ പോയില്ലേ..." ഗംഗ രണ്ടു പേരോടും ആയി പരിഭവത്തോടെ പറഞ്ഞു.

"ഗംഗ ഇറങ്ങിക്കേ... ഞാൻ ഡ്രൈവ് ചെയ്യാം.." ഗംഗ പറഞ്ഞതിന് മറുപടി പറയാതെ അഭി ഡോർ തുറന്നു കൊണ്ടു പറഞ്ഞു.

"Noo അഭി....അഭി പ്രോമിസ് ചെയ്തെ അല്ലേ എന്നെ പഠിപ്പിക്കാവെന്നു.പിന്നെ എന്താ ഇപ്പോൾ ഇങ്ങനെ?? ഞാൻ ഡ്രൈവ് ചെയ്യാം... പ്ലീസ്......" ഗംഗ നിന്നു ചിണുങ്ങി.

"ഗംഗ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കല്ല്. ഇങ്ങു ഇറങ്ങാൻ പറഞ്ഞാൽ ഇറങ്ങിയാൽ മതി. കൂടുതൽ ചോദ്യങ്ങൾ വേണ്ട." അഭിക്കു ദേഷ്യം വന്നു കഴിഞ്ഞു. സംഗതി പന്തി കേടാണെന്നു മനസിലായി ഗംഗ ഒന്നും മിണ്ടാതെ ഇറങ്ങി.

"ഗൗരി കേറ്.." അഭി ഡ്രൈവിങ് സീറ്റിൽ ഇരുന്നു കൊണ്ടു ഗൗരിയോട് പറഞ്ഞു. ഗൗരി സ്‌നൂപിയെ ഗംഗയുടെ കയ്യിൽ നിന്നും വാങ്ങി മുൻപിൽ കയറി. ഗംഗ കാര്യങ്ങൾ ഒന്നും മനസിലാകാതെ പിറകിൽ കയറി. അഭി കാർ സ്റ്റാർട്ടാക്കി.

"ദേവൂ... എന്താടാ? എന്താ പറ്റിയെ? നീ എന്താ വിഷമിച്ചു ഇരിക്കുന്നെ?" ഗംഗ ദേവിയോട് തിരക്കി.

OUR COMPLICATED LOVE STORY(Malayalam)Where stories live. Discover now