PART-53

450 39 24
                                    

I love you Abhi.... 

ഇതു മാത്രമേ അഭിയുടെ കാതുകളിൽ മുഴങ്ങി കേട്ടിരുന്നൊള്ളു.... ദേവി വീണ്ടും എന്തൊക്കെയോ പറഞ്ഞു കരയുന്നുണ്ടെങ്കിലും അഭി മറ്റൊന്നും കേൾക്കുന്നില്ലായിരുന്നു... അറിയാതെ ഒരു പുഞ്ചിരി അഭിയുടെ ചുണ്ടിൽ തത്തിക്കളിച്ചു...

"ഗൗരി......" അഭി കരഞ്ഞു കൊണ്ടിരിക്കുന്ന ദേവിയെ പതുക്കെ  വിളിച്ചു.

"ഗൗരി...." അഭിയുടെ വിളി കേട്ടു ദേവി കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അഭിയെ മുഖം ഉയർത്തി നോക്കി...

"ഗൗരി.. ശരിക്കും പറഞ്ഞതാണോ എന്നെ ഇഷ്ടം ആണെന്ന്... ഇപ്പോഴും ഗൗരി എന്നെ സ്നേഹിക്കുന്നുണ്ടോ??"

"അഭി എന്തൊക്കെയാ എന്നോട് ചോദിക്കുന്നെ അഭി? ഇപ്പോഴും അഭിയെ ഞാൻ സ്നേഹിക്കുന്നുണ്ടോ എന്നോ?? എന്റെ നാവു കൊണ്ട് ഞാൻ എത്ര വെറുപ്പ്‌ ആണ് എന്ന് പറഞ്ഞാലും എന്റെ ഹൃദയം അതു അഭിയെ മാത്രമേ സ്നേഹിച്ചിട്ടൊള്ളു.... അഭിക്ക് ഇനിം എന്നെ മനസിലായില്ലേ അഭി??? ഞാൻ അഭിയുടെ ആണ്.. അഭി ഇല്ലേൽ ഞാൻ ഇല്ലാതെ ആയി പോകും അഭി. എനിക്ക് ആലോചിക്കാൻ പോലും വയ്യ ഇനി തനിച്ചു ആകുന്നതു... അത്രേയും പേടിയാ അഭി ആ 3 വർഷം... ഞാൻ അനുഭവിച്ചു തീർത്തത് എനിക്ക് മാത്രേ അറിയൂ... ഇനി ഒരിക്കൽ കൂടെ അതു അനുഭവിക്കാൻ എനിക്ക് വയ്യ .... മരിച്ചു പോകും ഞാൻ .... സത്യം ആയും മരിച്ചു പോകും ഞാൻ....." ദേവി തേങ്ങി കരഞ്ഞു കൊണ്ടെ ഇരുന്നു.... അതു കേട്ടതും ഒരു നിമിഷം പോലും ആലോചിക്കാതെ അഭി ദേവിയെ നെഞ്ചിലേക്ക് വലിച്ചു ചേർത്തു...

"വേദനിപ്പിക്കാൻ അല്ലായിരുന്നു ഗൗരി... അറിഞ്ഞു കൊണ്ട് നിന്നെ വേദനിപ്പിക്കാൻ എനിക്ക് ഈ ജന്മം കഴിയില്ല... എന്നെ... എന്നെ നിനക്കു അംഗീകരിക്കാൻ പറ്റുന്നില്ല എന്നു അങ്ങു വിചാരിച്ചു പോയി... ക്ഷമിക്കൂ ഗൗരി .... ഇനി എന്റെ ഗൗരിയെ വിട്ടു ഞാൻ എങ്ങും പോകില്ല.... എന്റെയാ നീ എന്റെ മാത്രം... ഇനി നീ എന്നെ വേണ്ടെന്നു പറഞ്ഞാൽ പോലും ഞാൻ നിന്നെ വിട്ടു പോകില്ല.... I love you gauri...." അഭി ദേവിയുടെ നെറുകയിൽ ചുംബിച്ചു കൊണ്ടു ഒന്നൂടെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു.... രണ്ടു പേരും കരയുകയായിരുന്നു..... വാക്കുകൾ കൊണ്ട് ഒന്നും പറയാൻ കഴിയാതെ രണ്ടു പേരും വാശിയോടെ ഇറുകെ പുണർന്നു കൊണ്ടിരുന്നു.... എത്ര നേരം അങ്ങനെ കിടന്നു വന്നു രണ്ടു പേർക്കും അറിയില്ല... കുറെ നേരം കഴിഞ്ഞു അഭി പതുക്കെ ദേവിയെ തട്ടി വിളിച്ചു....

OUR COMPLICATED LOVE STORY(Malayalam)Where stories live. Discover now