PART-12

769 76 17
                                    

"അഭി...."
സിദ്ധു അത്ഭുതത്തോടെ അഭി അമ്പലത്തിൽ കയറി വരുന്ന കണ്ടു വിളിച്ചു. അപ്പോഴാണ് അഭിയുടെ കയ്യിലെ ഗൗരിയുടെ പിടുത്തവും കൂടെ സിദ്ധു കണ്ടത്. അതോടെ സിദ്ധുവിന്റെ കണ്ണു ബുൾസയി പോലെയായി. സിദ്ധുവിന്റെ നോട്ടം കയ്യേലോട്ടാന്ന്  മനസിലായപ്പോഴേ  ഗൗരി പെട്ടെന്ന് കയ്യഴിച്ചു അഭിയുടെ അടുത്തുന്നു ചെറുതായൊന്നു മാറി നിന്നു. അഭി ചുറ്റുപാട് അസ്വസ്ഥതയോടെ നോക്കി നടന്നു. വർഷങ്ങൾക്കു ശേഷം അമ്പലത്തിൽ കയറിയത്തിന്റെ എല്ലാ മടുപ്പും ഇഷ്ടകേടും അഭിയുടെ മുഖത്തു കാണായിരുന്നു.

"എടാ ദുഷ്ടാ ഞാൻ വിളിച്ചാൽ നീ വരില്ല. എന്നിട്ടു ദേവി വിളിച്ചപ്പോൾ നീ പോന്നു അല്ലേ! അതും ഇത്രേം വർഷങ്ങളായി  ഞാൻ വിചാരിച്ചിട്ടു നടക്കാത്തത് , ഒറ്റ നിമിഷം കൊണ്ട് ദേവി നടത്തി." സിദ്ധു അഭിയുടെ കയ്യിൽ നല്ല ഒരു അടി അടിച്ചു കൊണ്ടു പറഞ്ഞു. അഭി അസ്വസ്ഥതയോടെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി കൊണ്ടു തന്നെ ഇരുന്നു. ദേവി അഭിയേയും സിദ്ധുവിനേം മാറി മാറി നോക്കി കൊണ്ടു ഇരുന്നു.

"എന്നാലും ഇതു എങ്ങനെ നടന്നു? ദേവി ഒരു സംഭവം തന്നെ!" സിദ്ധുവിനു വിശ്വസിക്കാനെ പറ്റുന്നില്ല.

"അതു... അതു പിന്നെ.. അഭി ഞാൻ വിളിച്ചപ്പോൾ കൂടെ പോന്നേ ഒന്നും അല്ല. ഇവിടെ ആന നിൽക്കുന്ന കണ്ടു ഞാൻ പേടിച്ചിട്ടു കൂട്ടിനു കൊണ്ടു വന്നേ ആയിരുന്നു. നടയിൽ എത്തിയപ്പോൾ പുറകിൽ നിന്ന കുറേ പേരു ബഹളം വെച്ചു മുൻപോട്ടു തള്ളി. അങ്ങനെ വന്നതാ അഭി.. അല്ലാതെ ഞാൻ വിളിച്ചപ്പോൾ വന്നേ ഒന്നും അല്ല. " ദേവി തന്റെയും അഭിയുടേം ഭാഗം ക്ലിയർ ആക്കി.

"ഓഹോ" സിദ്ധു ഒരു ആക്കിയ ചിരിയോടെ ദേവിയെ നോക്കി.

"ഞാൻ പോകുവാ" അഭി പറഞ്ഞു തിരിഞ്ഞു നടന്നു. അഭി പോകുവാന്ന് കണ്ടപ്പോഴേ ദേവി വീണ്ടും കയ്യിൽ ചാടി കേറി പിടിച്ചു.

"അഭി... ഇത്തിരി നേരം കൂടെ... ഒന്നു തൊഴുതിട്ടു ഇറങ്ങാം." ദേവി ഉടനെ പറഞ്ഞു.

"ഇല്ല" അഭി ദേവിയുടെ കൈ വിടുവിച്ചു കൊണ്ടു പോകുവാൻ തിരിഞ്ഞു.

"അഭി ഇപ്പോൾ തന്നെ പോകാം. ഒരു അഞ്ചു മിനിറ്റ് കൂടെ ഒന്നു നിൽക്കെടാ.." സിദ്ധുവും കൂടെ അഭിയുടെ കയ്യിൽ പിടിച്ചു. അഭി രണ്ടുപേരുടേം കൈ വിടുവിക്കാൻ നോക്കി. സിദ്ധു നല്ല മുറുക്കെ പിടിച്ചേക്കുന്ന കൊണ്ടു സിദ്ധുവിന്റെ കൈ മാറ്റാൻ പറ്റില്ലെന്ന് അഭിക്കു മനസിലായി. ഈ ബഹളം കണ്ടപ്പോഴേ ദേവി അഭിയുടെ കയ്യിലെ പിടുത്തം അയച്ചതും അഭി ദേവിയുടെ കൈ വിടുവിച്ചതും ഒന്നിച്ചായിരുന്നു. പെട്ടെന്ന് അഭി പിടിച്ചു മാറ്റിയത് കൊണ്ടു ദേവിയുടെ ബാലൻസ് തെറ്റി കൈ കത്തികൊണ്ട് ഇരുന്ന വിളക്കിൽ ഇടിച്ചു. ദേവിയുടെ കൈ നല്ല രീതിയിൽ തന്നെ പൊള്ളി. ഇതു കണ്ട ഉടനെ അഭിയും സിദ്ധുവും പരിഭ്രാന്തിയോടെ ദേവിയെ നോക്കി. ദേവി വേദന കൊണ്ട് നിന്നു പുളയുവാണ്. ഉടനെ അഭി ദേവിയുടെ കയ്യിൽ പിടിച്ചു പൊള്ളിയടുത്തു ഊതുവാൻ തുടങ്ങി.

OUR COMPLICATED LOVE STORY(Malayalam)Where stories live. Discover now