PART-25

772 71 38
                                    

"ഇതു എന്റെ മൊബൈലാ..." ദേവി അഭിയുടെ കൈയിൽ ഇരുന്നു റിങ് ചെയ്യുന്ന മൊബൈൽ ചൂണ്ടി കൊണ്ടു പറഞ്ഞു. എല്ലാവരും അഭിയെ അത്ഭുതത്തോടെ നോക്കി. സിദ്ധു ഒഴിച്ചു. അഭി എന്തു പറയും എന്നറിയാതെ വിഷമിച്ചു ഒരു കയ്യിൽ മൊബൈലും മറ്റേ കൈ കൊണ്ട് സ്നൂപ്പിയേ നെഞ്ചോടു ചേർത്തും വെച്ചു നിന്നു.

"ദേവൂസിന്റെ മൊബൈൽ എങ്ങനെ അഭിയുടെ കയ്യിൽ വന്നു?" ഗംഗ അഭിയുടെ കയ്യിൽ നിന്നും മൊബൈൽ വാങ്ങി കൊണ്ടു ചോദിച്ചു. അഭി ഒന്നും മിണ്ടാതെ ദേവിയുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു ഒരു കുറ്റവാളിയെ പോലെ...

"Actually അതു അഭിയുടെ കയ്യിൽ ആയിരുന്നില്ല. എന്റെ പോക്കറ്റിൽ ആയിരുന്നു ഉണ്ടായിരുന്നെ. എങ്ങനെയാ അതു എന്റെ കയ്യിൽ വന്നേ എന്നു എനിക്ക് അറിയില്ല. ചിലപ്പോൾ ഞാൻ ഓർക്കാതെ എടുത്തു ഇട്ടതാവും. രാത്രിയിലാ ഞാൻ കണ്ടത്. രാവിലെ ഇവന്റെ കയ്യിൽ ഞാൻ കൊടുത്തു വിട്ടതാ ദേവിയുടെ ആണൊന്നു ചോദിക്കാൻ. അല്ലേടാ?" സിദ്ധു അഭിയുടെ തോളിൽ ഒന്നു തട്ടി കൊണ്ടു പറഞ്ഞു.

"ങേ... hmmm..." അഭി ആദ്യം ഒന്നു അമ്പരന്നെങ്കിലും പെട്ടെന്ന് മൂളി.

"Hmmm... ദേവി ഒന്നു നോക്കിക്കേ ഇതു ദേവിയുടെ തന്നെ ആണൊന്നു! അല്ലേൽ നമുക്ക് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കാം.." സിദ്ധു വളരെ നിഷ്കളങ്കത അഭിനയിച്ചു കൊണ്ടു പറഞ്ഞു. ദേവി സിദ്ധുവിനെയും അഭിയെയും മാറി മാറി നോക്കി കൊണ്ടു ഗംഗയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി.

"ദേവിയുടെ ആണോ??? അല്ലേൽ നമുക്ക് ഉടൻ തന്നെ പോലീസ് സ്റ്റേഷനിൽ കൊടുക്കണം.. എവിടെയാണോ ആവോ ഇവിടെ അടുത്തു പോലീസ് സ്റ്റേഷൻ!! ഇനി വല്ലോ തീവ്രവാദികളുടേം ആണേൽ നമുക്ക്....." സിദ്ധു പറഞ്ഞു തീരുന്നതിന്റെ മുൻപേ അഭി സിദ്ധുവിന്റെ കൈ പിടിച്ചു ഞെരിച്ചു..

"ഓവർ ആക്കല്ലേടാ..." അഭി കയ്യിൽ നിന്നുള്ള പിടുത്തം വിടാതെ പതുക്കെ പറഞ്ഞു.

"ആ...... ആ.......മതി... കൈ വിടടാ...." ഉടനെ അഭി കൈ വിട്ടു. സിദ്ധു കൈ തിരുമിക്കൊണ്ടു ദേവിയെ നോക്കി. ദേവി ആ സമയം എന്തൊക്കെയോ ഫോണിൽ പരിഭ്രമത്തോടെ നോക്കുവായിരുന്നു.

OUR COMPLICATED LOVE STORY(Malayalam)Where stories live. Discover now