PART-19

877 73 24
                                    

കണ്ണു തുറക്കാൻ പറ്റാത്ത പോലെ കനം തോന്നുന്നു. എന്തൊരു ക്ഷീണം ആണ് എന്റെ മഹാദേവാ ഇതു... എന്തൊരു തണുപ്പ് ആണ് ഇന്ന്.. ജനല് ഒന്നും അടക്കാതെ ആയിരുന്നോ ഇന്നലെ കിടന്നത് ഇത്രെയും തണുപ്പ് വരാൻ. ഈ പില്ലോയ്ക്ക് എന്താ ഇത്രയും കട്ടി. ഇതു എന്റെ പില്ലോ അല്ലെ? എന്തു സോഫ്റ്റ് ആയിരുന്നു ഇതു. ഇപ്പോൾ എന്നാ പറ്റിയോ ഇത്രയും കട്ടി ആവാൻ. അല്ലാ ഞാൻ ഇന്നലെ ടൈംപീസ് എന്റെ ചെവിയുടെ അടുത്താണോ വെച്ചേ!!! ടിക് ടിക് എന്നു കേൾക്കുന്ന പോലെ... കട്ടി ആണേലും നല്ല സുഖം ഈ പില്ലോയേ കെട്ടിപിടിച്ചു കിടക്കാൻ... ശ്... ഈ തണുപ്പ് സഹിക്കുവാൻ പറ്റുന്നില്ലല്ലോ... പുതപ്പു എന്തിയേ???

ദേവി കൈ  നീട്ടി കൊണ്ടു നിലത്തു ഒന്നു തപ്പി. കയ്യിൽ എന്തോ തട്ടിയതും ദേവി പെട്ടെന്ന് കണ്ണുകൾ തുറന്നു ചുറ്റും നോക്കി. പെട്ടെന്നൊരു നിമിഷം ഏതാണ് സ്ഥലം എന്നു മനസിലാകാതെ ദേവി അഭിയുടെ നെഞ്ചിൽ തന്നെ തല വെച്ചു കിടന്നു. പിന്നെ പെട്ടെന്ന് ചാടി എഴുന്നേറ്റു ഇരുന്നു സ്ഥലകാലബോധത്തോടെ.... മൊബൈലിന്റെ ചെറിയ വെട്ടത്തിൽ അഭിയുടെ മുഖത്തേക്ക് ദേവി നോക്കി കൊണ്ടിരുന്നു ഒരു വിറയലോടെ... പിന്നെ ഫോൺ എടുത്തു സമയം നോക്കി 1.20AM..

എന്റെ മഹാദേവാ അഭി എന്റെ മടിയിലേക്കു തല വെച്ചു കിടക്കുവല്ലായിരുന്നോ! പിന്നെ എങ്ങനെയാ ഞാൻ അഭിയുടെ നെഞ്ചിൽ കിടക്കുന്നെ പോലെ ആയതു.... അഭി കിടത്തിയതാകുമോ?? ഏയ്.. അതൊരിക്കലും ആവില്ല.ഞാൻ ചുരുണ്ടു കൂടി അഭിയുടെ അടുത്തു ചെന്നതാവും. അഭി എന്തു വിചാരിച്ചു കാണുവോ ആവോ!ഈ പില്ലോയെ കെട്ടിപിടിച്ചു കിടന്നു ഉറങ്ങുന്ന ശീലം മാറ്റണായിരുന്നു നേരത്തെ തന്നെ. ഇനി ഇപ്പോൾ ഇതു വല്ലതും പറഞ്ഞിട്ടു വെല്ലോ കാര്യം ഉണ്ടോ? അല്ലാ.. എന്നിട്ടു അഭി എന്നാണോ എന്നെ പിടിച്ചു മാറ്റാഞ്ഞത്. ചിലപ്പോൾ അഭി അറിഞ്ഞു കാണില്ലായിരിക്കും.മഹാദേവാ അഭി അറിഞ്ഞു കാണരുതേ... പക്ഷെ അഭിയുടെ കൈ എന്നെ ചുറ്റി ഉണ്ടായിരുന്നല്ലോ!! Shoo... ഒന്നും അങ്ങോട്ടു പിടികിട്ടുന്നില്ല.. എന്തായിരിക്കും ശരിക്കും സംഭവിച്ചത്??. അഭിക്കു എന്തൊരു ദേഷ്യവാണ് എന്നോട്! എന്തിനാണോ ആവോ ഇങ്ങനെ എന്നെ വെറുക്കുന്നേ? ചോദിക്കുന്നതിനു എല്ലാം ദേഷ്യപ്പെടുവായിരുന്നു. പാലായിലെ പെൺപിള്ളേർക്കു അഹങ്കാരവും തന്റേടവും തന്നിഷ്ടവും കൂടുതൽ ആണെന്ന്... അങ്ങനെ ഒക്കെ എന്തിനാ പറഞ്ഞേ.... ഞാൻ എന്തു തന്നിഷ്ടവാണ് കാണിച്ചത്. ആ  സേറ കാരണവാണ് ഈ കാട്ടിലോട്ടു കേറിയത്. എവിടെയെങ്കിലും പോയാൽ അപ്പോൾ സ്റ്റാറ്റസ് ഇടലാ പണി. ഈ സ്റ്റാറ്റസ് ഇടുന്നതു ഉണ്ടാക്കിയവനെ വെട്ടി കൊല്ലണം. ദുഷ്ടൻ.. ആ ബ്ലഡി ഫൂൾ കാരണവാ ഈ ദുരിതത്തിൽ പെട്ടത്. എന്നിട്ടു സേറ ഇതെല്ലാം സ്റ്റാറ്റസ് ഇട്ടു കാണുവോ ആവോ?? എന്നേം അഭിയെം കാണാതെ പോയെന്നും കൂടെ സ്റ്റാറ്റസ് ഇട്ടു കാണും. അതാ സാധനം.... എങ്ങനെ അവരുടെ അടുത്തു എത്തിയോ ആവോ ആ സാധനം... നേരം വെളുക്കുമ്പോൾ അങ്ങോട്ടു ചെല്ലട്ടെ രണ്ടെണ്ണം കൊടുക്കണം സാധനത്തിന്. രാവിലെ എഴുന്നേൽക്കുമ്പോൾ അഭി വീണ്ടും ദേഷ്യപ്പെടാൻ തുടങ്ങുവായിരിക്കും..എന്തിനാണോ ഇങ്ങനെ ഒക്കെ? അഭിക്കു ദേഷ്യം ഒന്നും ഇല്ലായിരുന്നേൽ എത്ര നല്ലതായിരുന്നു ഇപ്പോൾ... ഞാൻ എത്ര കൊതിച്ചതാ ഇതു പോലെ ഒരു ദിവസം മുഴുവൻ കാടിനുള്ളിൽ. ഒരിക്കലും നടക്കില്ല എന്നറിയാവായിട്ടും... പക്ഷെ സ്വപ്നം സത്യം ആയ പോലെ... അഭിയുടെ കൂടെ തന്നെ... പൂർണ്ണചന്ദ്രനെ കാണണം എന്നായിരുന്നു ആഗ്രഹിച്ചത്. പക്ഷെ ആകാശത്തു പൂർണ്ണചന്ദ്രനല്ലായിരുന്നു... എന്തിനാ പൂർണ്ണചന്ദ്രൻ, അതിനേക്കാൾ പ്രകാശം ഉണ്ട് അഭിയുടെ മുഖത്തു. എത്ര നേരം കണ്ടാലും മടുപ്പു വരാത്ത എന്തോ ഒന്ന്.... എന്നാലും അഭിക്കു ദേഷ്യം ആയിരുന്നേൽ പോലും അഭി എന്നെ തിരക്കി വന്നല്ലോ!!അതു മതി... അഭിയുടെ കൂടെ നടക്കുമ്പോൾ ഉള്ള സുരക്ഷിതത്വം അച്ഛന്റെ കൂടെ മാത്രേ അനുഭവിച്ചിട്ടൊള്ളൂ. കാട്ടിനുള്ളിൽ കൂടി നടക്കുമ്പോൾ എല്ലാം അഭി എന്റെ കൈ മുറുക്കെ പിടിക്കുന്നുണ്ടായിരുന്നു. പാവം പനി ഉണ്ടായിട്ടു പോലും എന്നെ തപ്പി വന്നില്ലേ.. അയ്യോ.. പനി ആയിരുന്നല്ലോ.. ആ കാര്യം മറന്നു പോയി. ഷോളിന്റെ നനവ് പോയോ ആവോ??

OUR COMPLICATED LOVE STORY(Malayalam)Where stories live. Discover now