PART-7

954 78 15
                                    

അഭിയേയും ഗൗരിയേയും നോക്കി ഗീതയും മുത്തശ്ശിയും വരാന്തയിൽ തന്നെ നിൽപ്പുണ്ടായിരുന്നു. രണ്ടു പേരും കാറിൽ നിന്നും ഇറങ്ങി ഗീതയുടെ അടുത്ത് ചെന്നു.

"മടുത്തു പോയല്ലേ? സേറയുടെ വീട്ടിൽ കേറിയോ നിങ്ങൾ ?" ഗീത ചോദിച്ചു.

"Hmmm.. പിന്നെ ഒരു ദിവസം വരാമെന്നു പറഞ്ഞതാ ഞാൻ, അപ്പോൾ അവൾക്കു അഭിമന്യുവിനെ ഇപ്പോൾ തന്നെ എല്ലാവർക്കും പരിചയപ്പെടുത്തി കൊടുക്കണം... അങ്ങനെ കേറിയതാ.. "

"ദേവീ അഭിനേ അഭിമന്യു എന്നാണോ വിളിക്കുന്നേ??? എന്നാ പിന്നെ അഭിമന്യു ശേഖർ എന്നു മുഴുവനായിട്ടു അങ്ങ് വിളിച്ചു കൂടായിരുന്നോ!! സ്കൂളിലെ ടീച്ചർ അറ്റെൻഡൻസ് എടുക്കാൻ വിളിക്കുന്ന പോലെയുണ്ട്.... അല്ലേ ആന്റി?" സിദ്ധു ഗീതയുടെ അടുത്തു വന്നു നിന്നു പറഞ്ഞു. ഗീത ഒന്നും മിണ്ടാതെ അഭിയേ നോക്കി ചിരിച്ചു.

"പ്രവീൺ, പ്രവീ എന്നു വിളിക്കാൻ പറഞ്ഞ പോലെ അഭി പറയും എന്നാണേൽ അതോർത്തു ദേവി ഇരിക്കേണ്ട. അതുകൊണ്ടു ഇന്ന് മുതൽ അഭിയെന്നു വിളിച്ചാൽ മതി കേട്ടോ.." സിദ്ധു പ്രവീണിനിട്ടു കിട്ടിയ അവസരം മുതലാക്കി ഒരു പണി കൊടുത്തു. ദേവി  വെറുതേ ചിരിച്ചു കൊണ്ട് നിന്നതേ ഉള്ളു.

"നിനക്ക് എന്തേലും എതിർപ്പ് ഉണ്ടോ അഭിമന്യു ശേഖർ?" സിദ്ധു മുഖത്ത് സീരിയസ് ലുക്ക് വരുത്തി ചോദിച്ചു.

"എനിക്ക് എന്തു എതിർപ്പ്? എല്ലാവരും അങ്ങനെയല്ലേ വിളിക്കുന്നേ... ഗൗരിക്കും അങ്ങനെ തന്നെ വിളിക്കാല്ലോ" അഭി ദേവിയേ നോക്കി കൊണ്ട് പറഞ്ഞു.

"ആഹാ.. അഭിമോൻ ദേവൂനെ ഗൗരി എന്നാണോ വിളിക്കുന്നേ ? ഞാൻ ഇത്രേം ദിവസമായിട്ടു ഇപ്പോഴാ കേൾക്കുന്നേ... എന്നാണേലും ദേവൂന് സന്തോഷം ആയിക്കാണുല്ലോ !! ആരും ഗൗരി എന്നു വിളിക്കില്ലെന്നു പറഞ്ഞു എന്തു പരാതി ആയിരുന്നു പെണ്ണിന് !! ഇപ്പോൾ സമാധാനമായല്ലോ.." മുത്തശ്ശി ഗൗരിയുടെ നേരെ ചോദിച്ചു. കേട്ടപാടെ ഗൗരിയുടെ മുഖം ചുവന്നു തുടുത്തു. അഭി അത്ഭുതത്തോടെ മുത്തശ്ശിയേയും ദേവിയേയും മാറി മാറി നോക്കി.

"ഭയങ്കര ക്ഷിണം ഞാൻ കിടക്കാൻ പോകുവാ" ദേവി ഇതും പറഞ്ഞു ഓടി.

OUR COMPLICATED LOVE STORY(Malayalam)Where stories live. Discover now