PART-17

865 72 47
                                    

നെറ്റിയിൽ ഒരു നനുത്ത തൂവൽ വന്നു പതിഞ്ഞു തഴുകുന്നത് പോലെയുള്ള ഒരു സുഖം... അതു ആസ്വദിച്ചു തുടങ്ങുന്നതിനു മുൻപേ അതു നെറ്റിയിൽ നിന്നു ഇഴഞ്ഞു മുടിയിഴകളിൽ കൂടി തഴുകാൻ തുടങ്ങി.... ഇതു വരെ അനുഭവിച്ചു അറിഞ്ഞിട്ടില്ലാത്ത ഒരു സുഖം... അതെന്താവും??? കണ്ണുകൾ തുറന്നു നോക്കിയാൽ തീർന്നു പോകുന്ന സ്വപ്നമാണോ? ആണേൽ ഈ ജന്മം മുഴുവൻ കണ്ണുകൾ അടച്ചു ഇരിക്കുവാൻ ഒരുക്കമാണ് ഞാൻ.... എങ്കിലും ഇതു എന്താണെന്ന് അറിയുവാൻ മനസിന്‌ ഒരു തിടുക്കം. എനിക്ക് അറിയണം എന്താണ് ഞാൻ അനുഭവിക്കുന്ന ഈ വികാരത്തിന്റെ ഉറവിടം എന്നു... കണ്ണുകൾ തുറക്കാൻ പറ്റാത്ത ഒരു അവസ്ഥ.. എന്തൊ വലിയൊരു ഭാരം എടുത്തു വെച്ചിരിക്കുന്ന പോലെ.... എങ്കിലും എനിക്ക് കാണണം.....

ഗൗരി......

ഇന്ന് എന്തോ ഒരു മാറ്റം ഉണ്ടല്ലോ ഗൗരിക്ക്.... കൂടുതൽ സുന്ദരി ആയ പോലെ.... പക്ഷെ കണ്ണുകളുടെ ആ പഴയ തിളക്കത്തിനു കുറവുണ്ട്... കണ്ണുകളിലെ തിളക്കത്തിനു പകരം അവിടെ മറ്റെന്തോ ഒന്നു കാണുന്നു... ഭയമോ.. നിരാശയോ.. അങ്ങനെ എന്തോ.... ചുണ്ടിലെ ചിരി മാഞ്ഞു പോകുന്നു... മുഖം ചുവന്നു വരുന്നു. പക്ഷെ അത് എന്നും കാണുന്ന പോലെ ഞാൻ നോക്കുമ്പോഴും എന്തേലും പറയുമ്പോഴും ഉള്ള പോലെ അല്ല. ഇതു എന്തോ ഭയം കൊണ്ടു ആണെന്ന് തോന്നുന്നു.... ഓഹ്.. ഗൗരിയുടെ കൈവിരലുകൾ കൊണ്ടുള്ള തഴുകൽ ആണ് ഇത്രേം നേരം ഞാൻ അനുഭവിച്ചു കൊണ്ടിരുന്നത്.പക്ഷെ ഇപ്പോൾ വിരലുകൾ അനങ്ങുന്നില്ല.... hmm.. വീണ്ടും വിരലുകൾക്കു ഒരു അനക്കം... ohh Noo.... ഗൗരി കൈ തിരിച്ചു എടുക്കുവാണ്... പറ്റില്ല... ഗൗരി.. പ്ലീസ്......

അഭി മറ്റൊന്നും ഓർക്കാതെ ഗൗരിയുടെ കയ്യിൽ ചാടി പിടിച്ചു.

"ഗൗരി..."

"ഗൗരി..." ആദ്യത്തെ സൗമ്യമായ വിളിയിൽ നിന്നും  അഭിയുടെ ശബ്ദം പെട്ടെന്ന് മൂർച്ച ഏറിയ ആയുധം പോലെ മാറി. ഗൗരിയുടെ കയ്യിലുള്ള അഭിയുടെ പിടുത്തം അയഞ്ഞു. ഒരു നിമിഷം കൊണ്ട് അഭിയുടെ മുഖത്തെ സൗമ്യത മാറി ദേഷ്യം നിറഞ്ഞു. പിന്നെ മറ്റൊന്നും ആലോചിക്കാതെ അഭി ദേവിയുടെ കൈ ഒരു കുടച്ചിലോടെ വിട്ടു.  ദേവി നോക്കി നിൽക്കെ അഭി ഡോർ തുറന്നു പുറത്തിറങ്ങി. ദേവിയേ ഒന്നു കൂടെ ദേഷ്യത്തോടെ നോക്കിയിട്ട് അഭി ഒന്നും മിണ്ടാതെ നടന്നു. കഥ അറിയാതെ ആട്ടം കാണുന്ന കുട്ടിയുടെ അവസ്ഥ ആയിരുന്നു ദേവിയുടെ. എന്താണ് സംഭവിക്കുന്നെ എന്നറിയാതെ ദേവി പതുക്കെ അഭിയെ വിളിച്ചു.

OUR COMPLICATED LOVE STORY(Malayalam)Where stories live. Discover now