PART-1

3.1K 107 30
                                    

"ഹോ ഈ എഴുത്തുകാർക്ക് ഒക്കെ സ്റ്റോറി ഹാപ്പി എൻഡിങ് ആക്കിയ എന്താ?കണ്ടാൽ തോന്നും ഇവർക്ക് പൈസ മുടക്കു ഉള്ള കാര്യമാണെന്ന് !!!"

നോവൽ എഴുതിയ ആളേം രണ്ടു എണ്ണം പറഞ്ഞു ഗൗരി ഏറ്റു. ഇനി ഇന്നത്തെ ദിവസത്തേക്കുള്ള മൂഡ് പോയ് കിട്ടി. ആ ലൈബ്രെറിയനോട് പറഞ്ഞതാ ഹാപ്പി എൻഡിങ് ഉള്ളത് തരണമെന്ന് എന്നിട്ടു തന്നതോ??? ചെല്ലട്ടെ ഞാൻ അങ്ങോട്ട് നാളെ. കാണിച്ചു കൊടുക്കാം. ഈ പറഞ്ഞ പോലെ നാളെ അച്ഛൻെറ ഫ്രണ്ട് വരുല്ലോ.. നാളെ എന്തായിരിക്കും സ്പെഷ്യൽ ഉണ്ടാക്കുന്നെ അമ്മ??ആ എന്തേലും ഉണ്ടാക്കട്ടെ എന്നെ വിളിക്കാതെയിരുന്നാൽ മതിയാരുന്നു. അല്ലേൽ തന്നെ സെമസ്റ്റർ ബ്രേക്ക് കിട്ടുന്നെ കഷ്ടവാണു. അപ്പോഴാ ഓരോന്നുങ്ങൾ വരുന്നേ!!!സത്യത്തിൽ ഈ പറയുന്ന ഫ്രണ്ട്നെ ഞാൻ കണ്ടിട്ടില്ല ഇത് വരെ. എന്നിട്ടോ അച്ഛൻ പറയുന്നേ അച്ഛൻെറ ബെസ്ററ് ഫ്രണ്ട് ആണെന്ന്.. ഈ ബെസ്ററ് ഫ്രണ്ട്ന് ഇത്രേം കാലം ഇങ്ങോട്ടു വരണ്ടായിരുന്നോ?കറക്ട് എനിക്ക് അവധി കിട്ടുമ്പോൾ വന്നേക്കണം..
ദേവു...........
നോക്കണ്ട എന്നെ തന്നെയാ അമ്മ വിളിക്കുന്നെ! ശരിക്കും എൻെറ പേര് ദേവിഗൗരി എന്നാ.ഫ്രണ്ട്‌സ് ഒക്കെ എന്നെ ദേവി എന്നാ വിളിക്കുന്നെ. വീട്ടിൽ ഉള്ളവര് ദേവു എന്നും. ആരും എന്നെ ഗൗരി എന്നു വിളിക്കില്ല.എനിക്കാണേൽ അതായിരുന്നു ഇഷ്ടം.എന്തിനാണോ അമ്മ വിളിച്ചേ ?ചെന്നേക്കാം അല്ലേൽ പിന്നെ അതുമതി.

"അമ്മ എന്നെ വിളിച്ചോ "

"ഹും വിളിച്ചിട്ടു 10 മിനിറ്റ് കഴിഞ്ഞു നീ എവിടെ ആയിരുന്നു ദേവു?"

"ഞാൻ വരുവല്ലായിരുന്നോ അമ്മേ "

"പിന്നേ ഓട്ടോ പിടിച്ചു വേണല്ലോ അടുക്കളയിലോട്ടു വരാൻ "

"എൻെറ അമ്മക്കുട്ടി കാര്യം എന്താന്നു പറ ? "

"ഓ ഇനി കാര്യം പറഞ്ഞാലേ സാർ എന്തേലും ചെയ്യുവോള്ളായിരിക്കും അല്ലേ ?"

"അയ്യോ ഒന്നു പറ എൻെറ ഗീതാ "

"ദേവു നീ എൻെറ കയ്യിന്നു വാങ്ങിക്കുവേ "

"എന്നാ പറ എന്താ "

"നാളെ അവരു വരുമ്പോൾ മീൻ അച്ചാറു ഇടാൻ ഞാൻ വെച്ചിട്ടുണ്ട്. നീ അതൊന്നു എടുത്തു ഫ്രൈ ചെയ്തേ "

OUR COMPLICATED LOVE STORY(Malayalam)Where stories live. Discover now