PART-40

1K 87 130
                                    

"സിദ്ധു......" അഭി ഓടി വന്നു സെക്യൂരിറ്റിയും ആയി സംസാരിച്ചു കൊണ്ടിരുന്ന സിദ്ധുവിനെ കെട്ടിപിടിച്ചു.

"എന്തോന്നാടാ????എന്റെ ഷർട്ട് മുഴുവൻ നീ ചുളുക്കി... " സിദ്ധു ഷർട്ട് നേരെ ആക്കി കൊണ്ടു പറഞ്ഞു.

"ഇപ്പോൾ അതാ വലിയ കാര്യം!!!"

"അല്ലാ... എന്താ നിനക്കു ഒരു ഇളക്കം? അവള് പറഞ്ഞോ എല്ലാരോടും നീ അവളുടെ കെട്ടിയോൻ ആണെന്ന്??"

"ഇല്ല..."

"പിന്നെ എന്താ? നിന്നെ ആണ് അവള് കെട്ടാൻ പോണേ എന്നു പറഞ്ഞോ?"

"ഇല്ല.."

"ടിഫിൻ കൊണ്ട് കൊടുത്തപ്പോൾ അവൾക്കു നിന്നോട് ഒരു സ്നേഹം, ഇഷ്ക് തോന്നിയോ?

"ഇല്ല..."

"പിന്നെ എന്ത് മണ്ണാങ്കട്ട നടന്നിട്ടാടാ നീ ഇങ്ങനെ ഓടി പാഞ്ഞു വന്നത്??"

"എടാ... ഗൗരി ചിരിച്ചു."

"എന്തോന്ന്??"

"എടാ... ഗൗരി ആദ്യമായി എന്റെ മുൻപിൽ നിന്നു ഞാൻ കാരണം ഒന്നു ചിരിച്ചെന്നു..."

"ബെസ്റ്റ്!!! അതിനാണോ ഇത്രേം ഇളകി തുള്ളി ഇങ്ങു പോന്നെ? ചിരിച്ചെന്നു!!!! "

"എടാ.... പണ്ട് ഞാൻ ഗംഗയോട് മിണ്ടുമ്പോൾ ഗൗരിയുടെ മുഖം നീ കണ്ടിട്ടില്ലേ?? ദേഷ്യം കൊണ്ടു പിണങ്ങി നിൽക്കുന്നെ.... അതു പോലെ തന്നെ ഇന്നും...ഏതോ ഒരു ഫ്രണ്ട് വന്നു എന്നോട് സംസാരിച്ചപ്പോൾ ഗൗരി ആ പഴയ ഗൗരി ആയി മാറി... അതിനർത്ഥം അവൾ ഇപ്പോഴും എന്നെ സ്നേഹിക്കുന്നു എന്നല്ലേ?? പറയടാ... ഗൗരിക്കു ഇപ്പോഴും എന്നെ ഇഷ്ടമാണെന്ന് അല്ലേ ഇതിനർത്ഥം..." അഭി സിദ്ധുവിന്റെ കൈ പിടിച്ചു കൊണ്ട് ചോദിച്ചു.

"ആടാ... ദേവി നിന്നെ സ്നേഹിക്കുന്നുണ്ട് എന്നതിൽ ഒരു സംശയവും വേണ്ട. ആ സ്നേഹത്തിന്റെ മുകളിൽ ആണ് അവളുടെ പരിഭവം. അതു നീ നിന്റെ സ്നേഹം കൊണ്ട് മാറ്റി എടുക്കണം.. അപ്പോൾ നമുക്ക് നമ്മുടെ ആ പഴയ ദേവിയെ തിരിച്ചു കിട്ടും...."

"കുറച്ചു സമയം കൂടെ താടാ എനിക്ക്.... ഞാൻ എന്റെ ഗൗരിയെ തിരിച്ചു കൊണ്ടു വരും...." അഭി ഒരു പുഞ്ചിരിയോടെ പറഞ്ഞു.... സിദ്ധുവും മനസു തുറന്നു ഒന്നു പുഞ്ചിരിച്ചു.....

OUR COMPLICATED LOVE STORY(Malayalam)Where stories live. Discover now