PART-32

874 77 43
                                    

ഒരു ചെറു പരിഭ്രമത്തോടെ അഭി വാതിൽ തുറന്നു അകത്തു കയറി ചെന്നു...ജനലഴികളിൽ പിടിച്ചു ദൂരേക്ക്‌ എങ്ങോ നോക്കി നിൽക്കുവായിരുന്നു ദേവി... എന്തു ചോദിക്കണം പറയണം എന്നറിയാതെ അഭി ഒരു നിമിഷം ദേവിയേ നോക്കി നിന്നു. പിന്നെ തിരിഞ്ഞു ഡോർ ലോക്ക് ചെയിതു. ഡോർ ലോക്ക് ചെയ്യുന്ന ശബ്ദം കേട്ടു ദേവി ഒന്നു തിരിഞ്ഞു നോക്കി. അഭിയെ കണ്ടതും ദേവിയുടെ മുഖം ചുവന്നു തുടുത്തു വന്നു. പക്ഷെ അത് പണ്ടത്തെ പോലെ അഭിയോടുള്ള സ്നേഹം കൊണ്ടുള്ള ചുവപ്പു അല്ലെന്ന് അഭിക്കു അറിയാവായിരുന്നു... ദേഷ്യം.... തീർത്താൽ തീരാത്ത ദേഷ്യം ആയിരുന്നു ദേവിക്ക് അഭിയോട്... ഗൗരിയുടെ പകയോടുള്ള നോട്ടത്തിൽ നിന്നും രക്ഷപ്പെടാൻ അഭി പാടുപെട്ടു. പിന്നെ ശാന്തമായി വിളിച്ചു.

"ഗൗരീ...."

" ഉച്ഛരിക്കരുത് നിങ്ങളുടെ നാവിൽ നിന്നും എന്റെ പേര്.... എന്തു അർഹത ഉണ്ട് നിങ്ങൾക്ക് എന്റെ പേര് വിളിക്കാൻ പോലും... നിങ്ങൾ കെട്ടിയ ഈ താലിയുടെ അധികാരത്തിൽ ആണെങ്കിൽ ഞാൻ ഇപ്പോഴേ പറഞ്ഞേക്കാം, ഈ താലിയും എന്റെ പേരിനോട് ചേർന്നുള്ള നിങ്ങളുടെ പേരും അതു മാത്രവേ ഈ ബന്ധത്തിൽ നിന്നും നിങ്ങൾക്ക് കിട്ടു. അതല്ലാതെ ഭർത്താവിന്റെ അധികാരങ്ങളും ആയി എന്റെ അടുത്തു വന്നാൽ എന്റെ തനി സ്വഭാവം നിങ്ങൾ അറിയും.... മൂന്നു കൊല്ലം മുൻപേ കണ്ടിട്ടു പോയ ദേവീഗൗരി ആണ് ഇപ്പോഴും നിങ്ങളുടെ മുൻപിൽ നിൽക്കുന്നത് എന്നു നിങ്ങൾ ചിന്തിക്കരുത്. ആ ദേവീഗൗരി മരിച്ചു പോയി... ഇപ്പോൾ അവളുടെ രൂപം മാത്രവേ ബാക്കി ഉള്ളു. നിങ്ങളെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ട് എനിക്ക്.... അറപ്പാണ് നിങ്ങളെ എനിക്ക്... വെറുപ്പാണ്.... എന്തിനാ.... എന്തിനാ പിന്നേം എന്റെ ജീവിതത്തിലേക്ക് വന്നത്??ഒരിക്കൽ എന്റെ മാനത്തിനു വില പറഞ്ഞതു എന്റെ വീട്ടുകാരുടെ മുൻപിൽ വെച്ചാണെങ്കിൽ ഇപ്പോൾ നിങ്ങൾ എന്താണ് ചെയ്തതു?? നാട്ടുകാരുടേയും വീട്ടുകാരുടെയും ബന്ധുക്കളുടെയും ഒക്കെ മുൻപിൽ വെച്ചു വീണ്ടും നിങ്ങൾ അതേ തെറ്റു ചെയിതു. ഒരു പെണ്ണ് ഏറ്റവും വില കൽപ്പിക്കുന്നത് എന്തിനാണെന്ന് അറിയുവോ?അതു അവളുടെ മാനത്തിനാ.... അതാണ് നിങ്ങൾ കുറേ പേരുടെ മുൻപിൽ വെച്ചു ഇല്ലാതാക്കിയത്.... നിങ്ങള് തകർത്തത് എന്താണെന്ന് അറിയുവോ? എന്റെ അച്ഛന്റെയും അമ്മയുടെയും സ്വപ്നവാ.... ഒരു പെണ്കുട്ടി ജനിക്കുമ്പോൾ മുതൽ അവര് സ്വപ്നം കാണുന്നതാണ് അവളുടെ വിവാഹം.... എന്നിട്ടു ഇപ്പോൾ എന്തായി??? ഈ ജന്മം നിങ്ങളോടു ക്ഷമിക്കില്ല ഞാൻ ഇതിനു.... മറ്റെന്തും ഞാൻ സഹിച്ചേനെ... പക്ഷെ എന്റെ അച്ഛന്റെ കണ്ണുനീർ വീഴ്ത്തിയത്... അതു ഞാൻ ക്ഷമിക്കില്ല... നിങ്ങൾക്ക് അറിയുവോ, എന്റെ അച്ഛൻ കരയുന്നത് ആദ്യമായി ഞാൻ കണ്ടു നിങ്ങൾ കാരണം... അതിനു നിങ്ങൾക്ക് മാപ്പില്ല... നിങ്ങൾ ഇതിനു അനുഭവിക്കാൻ പോകുന്നേ ഉള്ളു. ഇനി നിങ്ങൾ അറിയും ഈ ദേവീഗൗരി ആരാണെന്നു!!!!" കണ്ണുകളിൽ എരിയുന്ന പകയും ആയി ദേവി നിന്നു വിറച്ചു.... മറുപടി പറയാൻ വാക്കുകളില്ലാതെ അഭി നിന്നു കുറ്റബോധത്തോടെ..... ദേവി ഒന്നു കൂടെ അഭിയെ നോക്കി ബെഡിനു അടുത്തേക്ക് നീങ്ങി... എന്നിട്ടു പെട്ടെന്ന് നിന്നു തിരിഞ്ഞു അഭിയെ നോക്കി.

OUR COMPLICATED LOVE STORY(Malayalam)Where stories live. Discover now