PART -4

1.1K 76 26
                                    

അഭിയുടെ ദേഷ്യം കണ്ടു ഗൗരി ചാടി എഴുന്നേറ്റു കൂടെ പയ്യനും.. അഭിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു വരുന്നുണ്ടായിരുന്നു..ഗൗരി ഒന്നും മനസിലാകാതെ അഭിയേ തന്നെ നോക്കി നിൽക്കുവാണ്. അഭി അവരുടെ അടുത്തേക്ക് ദേഷ്യത്തോടെ നടന്നു അടുക്കുന്നതിൻെറ മുൻപേ സിദ്ധു വന്നു അഭിയുടെ കയ്യിൽ പിടിച്ചു. ഗൗരിയും പയ്യനും ഇപ്പോഴും ഏതോ ഹൊറർ മൂവി കാണുന്ന പോലെ നോക്കി നിൽക്കുവാണ്.

"ദേവിനേ ആന്റി വിളിക്കുന്നുണ്ട്,അതു പറയാനാ അഭി വിളിച്ചേ.... അല്ലേടാ!!"" സിദ്ധു പെട്ടെന്ന് പറഞ്ഞു എന്നിട്ടു അഭിയുടെ മുഖത്തേക്ക് നോക്കി. അഭി ഇപ്പോഴും പയ്യനെ നോക്കി കൊണ്ടിരിക്കുവാണ്.

"ദേവി ചെല്ല് അങ്ങോട്ട്" സിദ്ധു വീണ്ടും പറഞ്ഞു. ദേവി ഒന്നൂടെ അഭിയേ നോക്കിയിട്ടു അടുക്കളയിലേക്കു പോയി. അപ്പോൾ ഒരു പെൺകുട്ടി കൂടെ പയ്യൻെറ അടുത്തു വന്നു നിന്നു.

"അഭി...ഞാൻ പറഞ്ഞില്ലായിരുന്നോ അങ്കിളിൻെറ ഫ്രണ്ടും ഫാമിലിയും വരൂന്ന്‌. അവരാ ഇത്"

"Hello, i'm praveen jose" പയ്യൻ അഭിയുടെ നേരെ കൈ നീട്ടി കൊണ്ട് പറഞ്ഞു. അഭി ഇപ്പോഴും പ്രവീണിനെ ദേഷ്യത്തോടെ നോക്കി നിൽക്കുവാണ്. പെട്ടെന്ന് അഭിയുടെ ഫോൺ റിംഗ് ചെയ്തു.പ്രവീണിനെ ഒഴിവാക്കി കോൾ അറ്റൻഡ് ചെയ്തു കൊണ്ട് അഭി മുകളിലേക്ക് പോയി.. സിദ്ധു ഉടനെ പ്രവീണിൻെറ കൈ പിടിച്ചു.

"പ്രവീൺ എന്ത് ചെയ്യുന്നു? എന്തെങ്കിലും ചോദിക്കാൻ വേണ്ടി സിദ്ധു ചോദിച്ചു.

"ഞാൻ ബി.ടെക് ഫൈനൽ ഇയർ"

"Hmm കുട്ടിയോ?" പെൺകുട്ടിയെ നോക്കി ചോദിച്ചു.

"ഞാൻ പ്ലസ് ടു" അരുണ പറഞ്ഞു.

"നിങ്ങളേ കുറിച്ച് പപ്പ പറഞ്ഞിരുന്നു...Hmm ബട്ട്.. അഭിമന്യുവിന് എന്ത് പറ്റി? എന്തോ മൂഡ് ഓഫ് പോലെ തോന്നുന്നു!!" പ്രവീൺ ചോദിച്ചു

"ഏയ് അങ്ങനെ ഒന്നും ഇല്ലാ.. ഓഫീസിലെ ടെൻഷൻ ഒക്കെ കാരണം ചിലപ്പോൾ.... സോറി പ്രവീൺ"

"hey...it's okay"

സിദ്ധു പ്രവീണിനോട് കുറച്ചു നേരം കൂടെ സംസാരിച്ചിട്ട് അഭിയുടെ റൂമിലേക്ക് പോയി.
അഭി റൂമിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുവാണ്. സിദ്ധു ഓടി വന്നു അഭിയേ ഒരൊറ്റ തള്ളു തള്ളി ബെഡിലേക്ക് ഇട്ടു...

OUR COMPLICATED LOVE STORY(Malayalam)Where stories live. Discover now