PART-22

967 87 68
                                    

"ഗംഗേച്ചിക്കു ഫ്രണ്ട്സിന്റെ കൂടെ പോകണ്ടായിരുന്നോ??" ദേവിയുടെ ചോദ്യം കേട്ട് ഗംഗ തിരിഞ്ഞു നോക്കി.

"ഓഹ് എന്തിനു? എനിക്ക് നിങ്ങളുടെ കൂടെ വന്നാൽ മതിയാരുന്നു.. " ഗംഗ കൂളായി പറഞ്ഞു .

"അതല്ലാ....കോളേജിൽ നിന്നും ഒക്കെ പോരുമ്പോൾ വേറെ പോകാൻ സമ്മതിക്കില്ലല്ലോ... അതാ ചോദിച്ചത്..."

"ടൂറിന്റെ ഇൻ ചാർജ് ഒരു പാവം സാറിനു ആയിരുന്നു. ഞാൻ പുള്ളിയെ അങ്ങു സോപ്പിട്ടു. പിന്നെ അമ്മാവനെ കൊണ്ടു കൂടെ അങ്ങു പറയിപ്പിച്ചു. അപ്പോൾ പുള്ളി വീണു." സേറ വലിയ കാര്യം പറയുന്ന മട്ടിൽ പറഞ്ഞു.

"നല്ല ബെസ്റ്റ് സാർ... ഇതിനെ ഒക്കെ എന്നാ ചെയ്യണം??" സേറ ദേവിയുടെ പിറകിൽ നിന്നും പിറുപിറുത്തു....

"ആദ്യം നമുക്ക് പാലസിൽ പോകാം...." സേതു പറഞ്ഞു..

" അല്ല അങ്കിൾ....ആദ്യം നമുക്ക് ഫുഡ് കഴിക്കാം.. അതു കഴിഞ്ഞു നമുക്ക് പാലസിൽ പോകാം അല്ലേ??" സിദ്ധു ചാടി കേറി പറഞ്ഞു..

"കറക്ട്‌! ഞാൻ ഇതങ്ങു പറയാൻ തുടങ്ങുവായിരുന്നു." സേറ ഉടനെ സിദ്ധുവിനെ പിന്താങ്ങി...

"അച്ഛാ... ഡോക്ടറിനെ കാണാൻ പോണില്ലേ? അഭിക്കു പനി അല്ലായിരുന്നോ?" ദേവി സേതുവിന്റെ അടുത്തു ചെന്നു നിന്നു പതുക്കെ പറഞ്ഞു.

"ആ.. അതു ശരിയാണല്ലോ... അഭി... മോനേ... ഇപ്പോൾ എങ്ങനെ ഉണ്ട്?? നമുക്ക് ഒന്നു ഹോസ്പിറ്റലിൽ പോകാം.. എന്നിട്ടു മതി ബാക്കി..." സേതു അഭിയോടായി പറഞ്ഞു.

"ഇല്ല.. അങ്കിൾ... എനിക്ക് ഇപ്പോൾ കുഴപ്പവൊന്നും ഇല്ല. ഗംഗ എനിക്ക് ഒരു ഗുളിക തന്നിരുന്നു കുറച്ചു മുൻപ്. അതു കഴിച്ചപ്പോൾ നല്ല കുറവുണ്ട്.." അഭി മടുപ്പോടെ പറഞ്ഞു.

അഭിയുടെ നാവിൽ നിന്നും വീണ്ടും ഗംഗയുടെ പേരു കേട്ടതും ദേവി വല്ലാതായി...

"പേടിക്കണ്ട അമ്മാവാ... ഞാൻ നിഖിലേട്ടനോട് വിളിച്ചു ചോദിച്ചപ്പോൾ പറഞ്ഞ മരുന്നാണ് അഭിക്കു കൊടുത്തത്." ഗംഗ അഭിമാനത്തോടെ പറഞ്ഞു.

"ആ.. ബെസ്റ്റ്... നിന്റെ മുഖ്യ ശത്രു കുറിച്ചു കൊടുത്ത മരുന്നാണ് നീ ഇപ്പോൾ കഴിച്ചേക്കുന്നേ... നിനക്കു നല്ല ഭാഗ്യം ഉണ്ട് മോനേ..." സിദ്ധു അഭിയോടായി പറഞ്ഞു. അഭി ദേഷ്യം സഹിക്കാൻ വയ്യാതെ പല്ലിറുമി ദേവിയെ നോക്കി...ദേവിയുടെ ശരീരം അവിടെ ഉണ്ടെങ്കിലും മനസു ഇവിടെ ഒന്നും ഇല്ലെന്നു അഭിക്കു ഒറ്റ നോട്ടത്തിൽ തന്നെ മനസിലായി....

OUR COMPLICATED LOVE STORY(Malayalam)Where stories live. Discover now