നിങ്ങൾക്കായി......

644 51 29
                                    

Hello Friends,

                          സമയം ഉണ്ടെങ്കിൽ ഒരു 5 മിനിറ്റ് എടുത്തു ഇതു വായിക്കണേ....സ്റ്റോറി വായിക്കുന്ന കുറേ പേർക്ക് ഒക്കെ എന്നെ അറിയാം. അറിയാത്തവർക്ക് വേണ്ടി എന്നെ ഒന്ന് പരിചയപെടുത്തുന്നു.. ഞാൻ ദേവീഗൗരി.... പാലായിൽ ആണ് ഞാൻ താമസിക്കുന്നത്.. ഇപ്പോൾ ഇങ്ങനെ ഒരു കുറിപ്പിന്റെ ആവശ്യം എന്താണെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാവും.. ഇങ്ങനെ ഒന്നിന്റെ ആവശ്യം ഇപ്പോൾ വന്നു... നിങ്ങൾ ഇത് വരെ വായിച്ച 23 chapters ലെ ആദ്യത്തെ chapter ഒഴിച്ചു ബാക്കി എഴുതിയിരുന്നത് ഞാൻ ആണ്. ഇതു വരെ വായിച്ച എല്ലാരോടും ഞാൻ ഒരു പാട് നന്ദി പറയുന്നു.. കാരണം ഇനി ഒരിക്കലും എഴുതാൻ എനിക്ക് പറ്റുമെന്ന് ഞാൻ വിചാരിച്ചിരുന്നതല്ല.... രണ്ടര വർഷത്തോളം ഞാൻ എഴുതിയിരുന്നില്ല. വീണ്ടും എന്നെ കൊണ്ട് എഴുതിക്കാൻ ആണ് ഈ അക്കൗണ്ടിലെ രണ്ടാമത്തെ ആളു, മരിയ ഈ സ്റ്റോറിയും ആയി എന്റെ അടുത്തു വന്നത്. വന്നപ്പോഴേ ഞാൻ നോ പറയുകയാണ് ചെയ്തതു.  ഒന്നാമത്തെ കാരണം എനിക്ക് ഇനി എഴുതാൻ പറ്റുമെന്ന് എനിക്ക് ഒരു ഉറപ്പും ഇല്ലായിരുന്നു..... എനിക്കു എന്റെ എഴുത്തിൽ ഉള്ള ആത്മവിശ്വാസം നഷ്ടമായിരുന്നു. രണ്ടു, ആദ്യത്തെ chapter വായിച്ചു കഴിഞ്ഞപ്പോഴേ ഞാൻ പറഞ്ഞു ഇങ്ങനെ എഴുതാനെ എനിക്ക് അറിയില്ല എന്ന്.  കാരണം ഞാൻ എഴുതുന്ന ശൈലി അല്ലായിരുന്നു ഇത്. ഇങ്ങനെ നീണ്ടു കിടക്കുന്ന കഥ എഴുതാൻ അറിയില്ല എന്ന് തന്നെ ഞാൻ പറഞ്ഞിരുന്നു. ഞാൻ എഴുതിയിരുന്നത് short stories ആയിരുന്നു. അതുപോലെ എഴുതാനെ എനിക്ക് അറിയൂ എന്നു ഞാൻ പറഞ്ഞിരുന്നു. പക്ഷെ മരിയടെ  ശല്യം സഹിക്കാൻ വയ്യാതെയാണ് ഞാൻ ഒന്ന് നോക്കാം എന്നു പറഞ്ഞു ഇതു എഴുതി തുടങ്ങിയത്. അങ്ങനെ എഴുതി update ചെയിതു കഴിഞ്ഞപ്പോൾ കിട്ടിയ കുറച്ചു നല്ല അഭിപ്രായങ്ങൾ ആണ് ഇനി എഴുതാം എന്ന ഒരു തോന്നലിലേക്കു വീണ്ടും വന്നത്. പിന്നെ കുറെ അധികം പേരു വന്നു vote ചെയിതു, comment ചെയിതു, കുറേ പേരു DM ൽ കൂടി നല്ലതാണെന്നു അഭിപ്രായം പറഞ്ഞു.  അങ്ങനെ വീണ്ടും ഞാൻ എഴുതി തുടങ്ങി.. update താമസിക്കുമ്പോൾ update ചെയ്യാൻ നിങ്ങൾ പറഞ്ഞു തുടങ്ങിയപ്പോൾ എനിക്ക് സന്തോഷം ആണ് തോന്നിയത് .ഞാൻ എഴുതുന്നതും വായിക്കാൻ കുറച്ചു പേരു കാത്തിരിപ്പു ഉണ്ട് എന്നൊരു സന്തോഷം. നിങ്ങൾ ഓരോരുത്തരും ചെയ്യുന്ന comments ഞാൻ എത്ര ഇഷ്ടത്തോടെ ആണെന്നോ വായിക്കുന്നത്.. നിങ്ങൾക്ക് അതു ഒന്നു ഊഹിക്കാനെ പറ്റില്ല.....  എല്ലാവർക്കും ഒരുപാട് നന്ദി ഉണ്ട്. Silent readers നും ഒരു പാട് നന്ദി.....❤️

                 അപ്പോൾ ഈ note ന്റെ ആവശ്യം എന്തെന്ന് വെച്ചാൽ next chapter തൊട്ടു ഞാൻ ആയിരിക്കില്ല ഈ stoty എഴുതുന്നത്.. മരിയ ബാക്കി എഴുതുമോ എന്നു അറിയില്ല. ചിലപ്പോൾ മൂന്നാമത് ഒരാള് ആവും എഴുതുന്നത്.. ഇന്നലെ ഞാൻ ആദ്യം തൊട്ടുള്ള എല്ലാ chapters ഉം ഒന്നിച്ചു വായിച്ചു നോക്കിയപ്പോൾ ആണ് എന്റെ എഴുത്തിന്റെ ഒരു നിലവാരം എനിക്ക് തന്നെ അറിയുവാൻ പറ്റിയത്... ചുരുക്കി പറഞ്ഞാൽ നല്ല Bore ആണെന്ന് എനിക്ക് തന്നെ മനസിലായി... അറിയാവുന്ന പണിക്കു പോയാൽ പോരെ എന്നു മനസാക്ഷി തന്നെ ചോദിച്ചു... So ഞാൻ ആ പഴയ ചെറുകഥകൾ കൊണ്ടു ഇവിടെ കാണും.... ഇതു പണി അറിയാവുന്ന ഒരാള് എഴുതട്ടെ....  എല്ലാവർക്കും ഒരു പാട് നന്ദി... വായിച്ചതിനു, vote ചെയ്തതിനു, comment ചെയ്തതിനു, എല്ലാത്തിനും.....❤️❤️❤️

        ഒരുപാട് സ്നേഹത്തോടെ,

                    ദേവീഗൗരി

       

OUR COMPLICATED LOVE STORY(Malayalam)Where stories live. Discover now